ഹിറ്റ് ചിത്രം ഭ്രമയുഗത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന് ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രം
‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ റിലീസിന്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പാലക്കാടന്‍ ഗ്രാമത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.
ഉണ്ണി ലാലുവും സിദ്ധാര്‍ത്ഥ് ഭരതനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. വിജയരാഘവന്, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന് കൊങ്ങാട്, രതീഷ് കുമാര്‍ രാജന്, കലാഭവന്‍ ജോഷി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജെഎം ഇന്‍ഫോര്‍ട്ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിഷ്ണു ഹരീന്ദ്രയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജാണ്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രകാശ് ടി. ബാലകൃഷ്ണന്. എഡിറ്റര്‍ സിആര്‍ ശ്രീജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിന് സംഗീതം ജോയ് ജിനിത്, രാംനാഥ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു. ദിന്‍നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ പ്രതാപ് എന്നിവരുടേതാണ് വരികള്‍. ബിജിഎം- ജോയ് ജിനിത്, അഡിഷണല്‍ സിനിമട്ടോഗ്രാഫി- ദര്ശന് എം. അമ്പാട്ട്, കോ- എഡിറ്റര്‍- ശ്രീനാഥ് എസ്., ആര്‍ട്ട് – ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – വിഷ്ണു ചന്ദ്രന്. ഡിജിറ്റല്‍ കണ്ടെന്റ് മാനേജര്‍ – ആരോക്സ് സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്ട്രോളര് – മനോജ് പൂങ്കുന്നം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – പ്രകാശ് ടി. ബാലകൃഷ്ണന്, സൗണ്ട് ഡിസൈന്‍ – ഷെഫിന് മായന്‍, കോസ്റ്റ്യും ഡിസൈനര്‍ – ഗായത്രി കിഷോര്‍, സരിത മാധവന്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍ ഫോട്ടോഗ്രഫി- അമീര്‍ മാംഗോ, പി.ആര്.ഒ.- മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…