അത് പുറത്ത് വരാത്ത കാലത്തോളം ദിലീപിനെ കുറ്റക്കാരൻ ആക്കുവാൻ സാധിക്കില്ല, സിദ്ധിഖിന്റെ വാക്കുകൾ

മലയാള സിനിമയെ ഏറെ പിടിച്ചുലച്ച ഒരു സംഭവം ആയിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്, നടിയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതികളുടെ കൂട്ടത്തിലാണ് ദിലീപ്, എന്നാൽ നടൻ സിദ്ധിക്ക് ദിലീപിനെ പിന്തുണച്ചിരുന്നു, താരം കൂറുമാറിയത് ഒക്കെ ഏറെ വാർത്ത ആയിരുന്നു, എന്നാൽ കേസിൽ ദിലീപിന്റെ പങ്ക് തെളിയുന്ന വരെ ദിലീപിനെ ഒരിക്കലൂം താൻ തള്ളി പറയില്ല എന്നാണ് ഇപ്പോൾ സിദ്ധിക്ക് പറയുന്നത്,

എന്ത് കൊണ്ടാണ് താൻ ദിലീപിനെ സപ്പോർട്ട് ചെയ്യുന്നതെന്നും താരം വ്യകതമാക്കുന്നു, സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്‌നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാള്‍ക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.
ആ സ്ഥാനത്തുനിന്ന് അയാള്‍ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച്‌ കഴിഞ്ഞാല്‍ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാള്‍ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസില്‍ ഉണ്ട്, ഇത് കോടതിയില്‍ ഇരിക്കുന്ന വിഷയമാണ്, അയാള്‍ കുറ്റാരോപിതനാണ്. തീരുമാനം പറയാന്‍ പാടില്ല.എങ്കില്‍പ്പോലും ഞാന്‍ അയാളെ വിശ്വസിക്കുന്നുണ്ട്

സംഭവം അറിഞ്ഞയുടന്‍ ഞാന്‍ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാന്‍ അപ്പോള്‍ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്‍ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്‍ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്‍ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച്‌ ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു
എന്നാൽ ആ പ്രതി കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്റെ സുഹൃത്തിന്റെ പേര് പറയുന്നു, ഞാന്‍ ആ വാക്കു വിശ്വസിക്കാന്‍ തയ്യാറല്ല. അതിനേക്കാള്‍ എന്റെ കൂട്ടുകാരന്‍ ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പള്‍സര്‍ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഒരു നിലപാടെടുത്തത് എന്ന് സിദ്ധിക്ക് പറയുന്നു

Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

37 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

4 hours ago