‘ഏതെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവര്‍ വന്ന് രക്ഷിച്ചോളും എന്ന് പറഞ്ഞു കുട്ടികളെ പഠിപ്പിച്ച് വലുതാക്കരുത്’!!!

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക് ബസ്റ്ററായിരിക്കുകയാണ്. 100 കോടി കലക്ഷന്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഡിസംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയായ അയ്യപ്പ ഭക്തയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിനെതിരായി ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സിജിന്‍ വിജയന്‍.

Spoiler ഉണ്ട് കുട്ടികളെ ഭക്തി കുത്തി വെച്ച് പ്രോത്സാഹിപ്പിക്കുന്ന ഏര്‍പ്പാട് ഒന്നാംതരം വൃത്തികേട് ആണ്. ഇത് ഞങ്ങളുടെ കുട്ടികള്‍ അല്ലെ ഞങ്ങള്‍ നോക്കിക്കോളാം എന്നുള്ള മുടന്തന്‍ ന്യായമൊന്നും ആ വൃത്തികേടിനെ നീതീകരിക്കുന്നതല്ല. അതിനി ഏത് അച്ഛനായാലും മുത്തശ്ശി ആയാലും ശരി.

അറിവില്ലായ്മയും നിഷ്‌കളങ്കതയും റിയാലിറ്റി ആണ്, പക്ഷെ കുട്ടികള്‍ക്ക് മുതിര്‍ന്നവരുടെ നിഷ്‌കളങ്കതയുടെയും അറിവില്ലായിമയുടെയും ബാധ്യത പേറേണ്ട കാര്യമില്ല.

അയ്യപ്പ ഭക്തി ഒരു വൃത്തികേട് അല്ലല്ലോ അതൊരു ചോയ്‌സ് അല്ലെ എന്നുള്ളത് ഒരു good question ആണ്, ചോയ്‌സ് ആണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ ആ ചോയ്‌സ് പ്രായപൂര്‍ത്തി ആയവരുടെ ചോയ്‌സ് ആണ്. കുട്ടികള്‍ക്ക് അത് അടിച്ചേല്‍പ്പിക്കപ്പെടുന്ന ബാധ്യത തന്നെയാണ്.

എത്ര നിഷ്‌കളങ്കമായ വിശ്വാസം ആയാലും ശരി, അത് കുട്ടികളുടെ മേലെ അടിച്ചേല്‍പ്പിക്കരുത്, കുത്തി വെക്കരുത് എന്നാണ് മേല്‍ പറഞ്ഞതിന്റെ രത്‌നചുരുക്കം. മാളികപ്പുറം എന്ന സിനിമ ആ ബാധ്യതയെ ഗ്ലോറിഫൈ ചെയ്യുന്ന പടം ആയാണ് തോന്നിയത്. നിഷ്‌കളങ്കന്‍ ആയ പിതാവ് മരിച്ച സെന്റിമെന്റ്‌സ് മിക്‌സ് ചെയ്ത് ഭക്തിമാര്‍ഗതത്തില്‍ വളര്‍ന്നു വലുതാവ് മകളെ എന്നാണ് ആകെ മൊത്തം ഉപദേശം.

മേല്‍ പറഞ്ഞ അടിച്ചേല്‍പ്പിക്കപ്പെട്ട ബാധ്യതയുടെ പുറത്താണ് ആ കുട്ടികള്‍ ഒറ്റക്ക് ഇറങ്ങി പുറപ്പെടുന്നത്. ഒരു ക്രിമിനല്‍ സംഘം അവരെ ഫോളോ ചെയ്യുന്നുമുണ്ട്, നിഷ്‌കളങ്കയായ കല്ലു എല്ലാം അയ്യപ്പന്‍ നോക്കിക്കോളും എന്ന്അശ്വസിക്കുകയാണ്. ഒരു പേടി പോലുമില്ല അവള്‍ക്ക്.

ശക്തിമാന്‍ രക്ഷിക്കാന്‍ വരും എന്ന് കരുതി ബില്‍ഡിങ്ങിന്റെ മോളീന്ന് താഴേക്ക് ചാടുന്ന കുട്ടിയുടെ അതെ മൈന്‍ഡ് സെറ്റ്. ഇനി അഥവാ പോലീസുകാരന്‍ ആയ നായകന്‍ വന്നില്ലായിരുന്നെങ്കില്‍ ആ കുട്ടികളുടെ അവസ്ഥ എന്താകുമായിരുന്നു, അതിന് കാരണം എന്താകുമായിരുന്നു എന്ന് മാത്രം ആലോചിച്ചാല്‍ സംഗതി പിടി കിട്ടും.

സെക്യൂരിറ്റിയുടെ കാര്യത്തില്‍ എടുക്കേണ്ടത് മുന്‍കരുതല്‍ ആണ്, അല്ലാതെ ഭക്തി അല്ല. അസുഖം വന്നാല്‍ ജപിച്ചു കെട്ടാനും ഹോമം നടത്താനും നില്‍ക്കാതെ ആശുപത്രിയില്‍ പോകണം എന്ന് പറയില്ലേ, അത് തന്നെ സംഗതി.. ഒരു കുട്ടികളെയും ഏതെങ്കിലും സൂപ്പര്‍ നാച്ചുറല്‍ പവര്‍ വന്ന് രക്ഷിച്ചോളും എന്ന് പറഞ്ഞു പഠിപ്പിച്ച് വളര്‍ത്തി വലുതാക്കരുത്.
??

Anu