പരകായപ്രവേശം ടാസ്ക് തൂക്കി ജാസ്മിനും അർജുനും; പണികിട്ടിയത് സിജോയ്ക്കും നോറയ്ക്കും 

Follow Us :

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന അല്ലെങ്കിൽ പ്രേക്ഷകർ ആസ്വദിക്കുന്ന ടാസ്‌കാണ്  88 ആം ദിവസം ബിഗ്ഗ്‌ബോസ് വീട്ടിൽ നടന്നത്.  പരകായപ്രവേശം. അതായിരുന്നു ടാസ്കിന്റെ പേര്.  ഹൗസിലെ മത്സരാർത്ഥികൾ പരസ്പ്പരം അവരുടെ ക്യാരക്ടറുകൾ മാറ്റി അനുകരിച്ച് കാണിക്കുന്നതായിരുന്നു ടാസ്ക്. രൂപം, വസ്ത്രധാരണ രീതി, സംസാരം, പെരുമാറ്റം തുടങ്ങിയവയെല്ലാം അനുകരിക്കുന്ന ആ വ്യക്തിയെപ്പോലെ ആയിരിക്കണം അതായിരുന്നു ടാസ്ക്. അർജുന് നോറ,ജാസ്മിന് സിജോ, സിജോയ്ക്ക് ശ്രീതു, ശ്രീതുവിന് അർജുൻ, ഋഷിക്ക് ജിന്റോ, ജിന്റോയ്ക്ക് ജാസ്മിൻ അഭിഷേകിന് ഋഷി, നോറയ്ക്ക് അഭിഷേക് എന്നിങ്ങനെയാണ് അനുകരിക്കാൻ ബിഗ്ഗ്‌ബോസ് ചരക്റ്ററുകൾ നൽകിയത്. എല്ലാ മത്സരത്തികളും അടിപൊളിയായി ആയിരുന്നു പെർഫോം ചെയ്തത്. പ്രത്യേകിച്ച് അർജുൻ, ജാസ്മിൻ, ശ്രീതു തുടങ്ങിയവർ. അർജുൻ നോറയെ ചെയ്തത് എക്‌സാറ്റ് അതുപോലെ തന്നെയായിരുന്നു. ഈ ടാസ്കിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് അർജുനായിരുന്നു. നോറയുടെ സംസാര രീതി, ക്യാമറ നോക്കി സംസാരിക്കുന്നത്, കരയുന്നത് എല്ലാം അർജുൻ അതേപടി അനുകരിക്കുകയായിരുന്നു. അതിനിടയിൽ ബിഗ്ഗ്‌ബോസ് അർജുനെ  കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുന്നുണ്ട്. അവിടെ ബിഗ്ഗബോസ്സും അർജുനോട് നോറ എന്ന രീതിയിലാണ് സംസാരിച്ചത്.

അതായത് നോറയോട് എങ്ങനെയാണോ കൺഫെഷൻ റൂമിൽ വിളിപ്പിച്ച് ബിഗ്ഗ്‌ബോസ് സംസാരിക്കാറുള്ളത് അതുപോലെ തന്നെയാണ് അർജുനോടും സംസാരിച്ചത്. എന്ത് ആക്ട് കിട്ടിയാലും അത് അടിപൊളിയായി ചെയ്യുന്ന ഒരു മത്സരാര്ഥിയാണ് അർജുൻ. നേരത്തെ ഒരു ടാസ്കിൽ അർജുൻ ജാന്മണിയെ അനുകരിച്ച് കയ്യടിനേടിയിരുന്നു. അതുകൊണ്ടൊക്കെയാകാം നോറയെ അർജുന് തന്നെ ബിഗ്‌ബോസ് നൽകിയത്. ഹൗസിൽ ആദ്യ ദിവസം മുതൽ ആക്ടീവായി നിന്നില്ലെങ്കിലും ഇത്തരത്തിലുള്ള ആക്ട് വരുമ്പോഴും ഫിസിക്കൽ ടാസ്ക് വരുമ്പോഴും തകർക്കുന്നത് കൊണ്ടാകാം അർജുനെ ഈ സമയം വരെ പ്രേക്ഷകർ ഹൗസിൽ നിലനിർത്തുന്നതിന് കാരണം. അതുപോലെ ജാസ്മിന് കിട്ടിയ സിജോയുടെ ക്യാരക്ടർ. അതും അടിപൊളിയായി ജാസ്മിൻ ചെയ്തിരുന്നു. സിജോ എപ്പോഴും മോനെ എന്ന് വിളിച്ചുകൊണ്ട് സംസാരിക്കുന്ന രീതി, കൈകൊണ്ട് കാണിക്കുന്ന ആക്ഷൻസ് എല്ലാം അതുപോലെ തന്നെ ജാസ്മിൻ അനുകരിച്ചിരുന്നു. അടുത്തത് നോറയ്ക്ക് കിട്ടിയ അഭിഷേകിന്റെ ക്യാരക്ടർ. എപ്പോഴും ലിവിങ്‌സ് ഏരിയയിൽ സോഫയിലും ബീൻബാഗിലും കിടക്കുന്ന അഭിഷേകിനെ അതെ പോലെ തന്നെ നോറ അനുകരിച്ചിരുന്നു. അങ്ങനെ മത്സരാര്ഥികളെല്ലാം അടിപൊളിയായി ചെയ്‌ത ഒരു ടാസ്‌കയായിരുന്നു കഴിഞ്ഞ ദിവസം  നടന്നത്. ഓരോ മത്സരാർത്ഥികളെയും പരസ്പ്പരം നന്നായി ശ്രദ്ധിക്കുകായും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന ടാസ്കിലൂടെ മനസിലാകുന്നതാണ്. ഇനി അടുത്തതായി നടി ഉർവശി ബിഗ്ഗ്‌ബോസ് ഹൗസിലേക്ക് ഏട്രി നടത്തിയതായിരുന്നു മറ്റൊരു പ്രധാന കാര്യം. സിനിമ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ഉർവശി എത്തിയത്. ഉര്വശിയും പാർവതി തിരുവോത്തും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ജൂൺ 21 ന് റിലീസ് ചെയ്യുന്ന ഉള്ളൊഴുക്ക് എന്ന സിനിമയുടെ  പ്രൊമോഷന്റെ ഭാഗമായാണ് ഉർവശി എത്തിയത്.

സിനിമ യുടെ ട്രെയ്‌ലറും ബിഗ്ഗ്‌ബോസ് വീട്ടിൽ കാണിച്ചിരുന്നു. പിന്നീട് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും മത്സരാർത്ഥികൾ തമ്മിൽ  ചോദ്യോത്തരങ്ങളുമെല്ലാം നടന്നിരുന്നു. ഉർവശി വന്ന പിറകെ ചോദിക്കുന്നുണ്ട് ഇവിടെ നിൽക്കാനാണോ പോകാനാണോ താല്പര്യം എന്നോക്കെ. എല്ലാവരും പോകണ്ട, നിൽക്കാനാണ് താത്പര്യമെന്ന് പറഞ്ഞപ്പോള് ജാസ്മിൻ മാത്രമാണ് പോകാനാണ് താത്പര്യമെന്ന് പറയുന്നത്. ഏതായാലും എപ്പിസോഡിൽ ഉർവശി വന്ന ഭാഗം കുറച്ചു മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. സിനിമ പ്രമോഷന്റെ ഭാഗമായി  ഏറ്റവും കൂടുതൽ തവണ താരങ്ങളുടെ എൻട്രി നടത്തിയിട്ടുള്ള ഒരു സീസൺ കൂടിയാണിത് എന്ന് തോന്നുന്നുണ്ട്. ആദ്യം പവി കെയർ ടേക്കർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദിലീപും പിന്നീട് പണി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജോജു ജോര്ജും മുൻ ബിഗ്ഗ്‌ബോസ് താരങ്ങളായ സാഗർ ജുനൈസ് എന്നിവരും ഇപ്പോൾ ഏറ്റവും ഒടിവിലായി ഉർവശിയുമാണ് ഈ സീസൺ സിക്സില് എത്തിയത്. ഏതായാലും ഫൈനൽ അടുത്തത്തോടെ പരകായ പ്രവേശം പോലുള്ള ഫൺ ടാസ്കുകളൊക്കെ തന്നെയായിരിക്കും ഇനിയുള്ള ദിവസങ്ങളിലുമുള്ളത്. വളരെ സീരിയസായി കളിക്കേണ്ട ടെസ്‌കോ ഗൈമോ ഒന്നും തന്നെ ഇനിയുള്ള ദിവസനങ്ങളിൽ കാണാൻ സാധ്യതയില്ല. ഏതായാലും ഇത്രയൊക്കെ ആയിരുന്നു കഴിഞ്ഞ ദിവസത് എപ്പിസോഡിൽ ഉണ്ടായിരുന്നത്. വളരെ എന്റെർറ്റൈനിങ്ങായി എന്ജോയ് ചെയ്ത ഒരു എപ്പിസോഡ് തന്നെയായിരുന്നു കഴിഞ്ഞ ദിവസത്തേത്.