പ്രണവ് ഞെട്ടിച്ചെങ്കിൽ ഇത്തവണ ഊഴം സിജുവിന്റേത്; പാർകൗർ വീണ്ടും മലയാളത്തിലേക്ക്; ത്രസിപ്പിക്കുന്ന വീ‍ഡിയോ പുറത്ത്

പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ ആദി വലിയ വിജയമായി മാറിയിരുന്നു. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തന്നെയായിരുന്നു ആദിയുടെ ഹൈലൈറ്റ്. പാർകൗർ എന്ന പേര് മലയാളികൾക്ക് പരിചിതമാക്കിയ ചിത്രമായിരുന്നു ആദി. ഇപ്പോൾ പ്രണവ് ചെയ്ത് അതിസാഹസിക ആക്ഷൻ രം​ഗങ്ങൾ വീണ്ടും മലയാള സിനിമയിൽ കാണാൻ അവസരം ഒരുങ്ങുകയാണ്. ഇത്തവണ സിജു വിൽസൺ ആണ് പാർകൗർ ആക്ഷനുമായി എത്തുന്നത്.

ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റെയൊണ പ്രൊഡക്ഷൻസ് ബാനറിൽ കിവിസോ പ്രൊഡക്ഷൻസ്, കേതാകീപുരം റിസോർട്ട് ഗ്രൂപ്പ്‌ & നേരിയ ഫിലിം ഹൗസ് എന്നിവർ നിർമ്മിച്ച് ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന പുതു ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ലൊക്കേഷൻ പിന്നാമ്പുറ കാഴ്ച്ചകളുടെ ഇൻസ്റ്റാഗ്രാം റീൽ സിജു വിൽ‌സൺ തന്നെയാണ് പങ്കുവെച്ചത്. ആവേശകരമായ മിന്നും പാർക്കർ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

സൂപ്പർ ഹിറ്റ്‌ ആയ പത്തൊൻമ്പതാം നൂറ്റാണ്ടിന് ശേഷം സിജു വിൽ‌സൺ ഒരു മാസ്സ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന മറ്റൊരു ചിത്രം കൂടിയാണിത്. തന്റെ കഥാപാത്രത്തിന് വേണ്ടി ഏത് തരം രൂപമാറ്റം ആകാനും തയ്യാറായ വരും ആക്ഷൻ സൂപ്പർ ഹീറോ ആണ് സിജു വിൽ‌സൺ. സിജു വിൽ‌സൺ നായകനാകുന്ന ചിത്രത്തിൽ സിദ്ദിഖ്, ബാലു വർഗീസ്, ധീരജ് ഡെന്നി, മനോജ്‌ കെ. വി, നമ്രിത, ലെന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എം പത്മകുമാർ, മേജർ രവി, വി എ ശ്രീകുമാർ, സമുദ്രക്കനി എന്നിവർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ച അനുഭവ പരിചയവുമായാണ് ഉല്ലാസ് കൃഷ്ണ ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്.

Anu

Recent Posts

‘നിങ്ങൾ നമ്മളെ കൊല്ലുമോയെന്ന്’ അമ്മ ചോദിച്ചു, ചിരിയായിരുന്നു മറുപടി; സിപിഎം നേതാക്കൾ വീട്ടിലെത്തിയെന്ന് സീനയുടെ വെളിപ്പെടുത്തൽ

കണ്ണൂർ: എരഞ്ഞോളിയിലുണ്ടായ സ്‌ഫോടനത്തിൽ വയോധികൻ മരിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരേ വെളിപ്പെടുത്തൽ നടത്തിയ എം. സീനയുടെ വീട്ടിൽ പാർട്ടിയുടെ വനിതാ നേതാക്കളുടെ…

3 mins ago

പേര് ബേസിൽ ഖാൻ! ‘ഇത് ബ്രഹ്മാസ്ത്ര 2വിന്റെ ഷൂട്ടിം​ഗ്’; പാവം പിള്ളേര്, ഇങ്ങനെയൊന്നും പറ്റിക്കല്ലേ പൊന്ന് ബേസിലേ, വീഡിയോ വൈറൽ

സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…

8 mins ago

രാത്രിയിൽ ആവേശത്തിൽ ഫ്രീഫയർ ​ഗെയിം കളി, ദേഹത്ത് നനവും തണുപ്പും തോന്നിയതോടെ തൊട്ട് നോക്കി; ഞെട്ടി യുവാവ്, പിന്നെ അലറിയോടി

രാത്രിയിൽ മൊബൈലിൽ ​ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…

12 mins ago

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

19 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

24 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

33 mins ago