തെന്നിന്ത്യൻ സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ചിമ്പു. പ്രമുഖ തമിഴ് നിർമ്മാതാവ് ആയ ടി രാജേന്ദ്രന്റെ മകനാണ് സിമ്പു. എന്നാൽ പലപ്പോഴും സിമ്പുവിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. പ്രണയത്തിന്റെ പേരിൽ ആണ് ഇത്തരത്തിൽ സിമ്പുവിന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ളത്. പല പ്രമുഖ നടിമാരുടെയും പേരിനൊപ്പം ആണ് സിമ്പുവിന്റെ പേരും ചേർത്ത് വാർത്തകൾ വന്നിരുന്നത്. പ്രായം 40 ആയിട്ടും സിമ്പു ഇന്നും അവിവാഹിതനായി തുടരുകയാണ്. എന്നാൽ സിമ്പു വിവാഹിതനാകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. എന്നാൽ എല്ലാ തവണത്തേയും പോലും ഇതും ഗോസിപ്പ് മാത്രമാണോ എന്ന് ആരാധകർക്ക് സംശയം ഉണ്ട്.
എന്നാൽ പലപ്പോഴും പൊതു വേദികളിൽ വെച്ച് സിമ്പുവിനോട് ആരാധകർ വിവാഹത്തെ കുറിച്ച് ചോദിച്ചിട്ടുണ്ട്. അന്ന് സിമ്പു പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു, കുട്ടികളോട് മാതാപിതാക്കൾ ചെയ്യേണ്ട വലിയ കാര്യം വിവാഹത്തിന് വേണ്ടി അവരെ നിർബന്ധിക്കാതിരിക്കുക എന്നതാണ്. അവർക്ക് അവരുടെ ജീവിത പങ്കാളിയെ കണ്ടെത്താൻ സമയം നല്‍കണം. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ വിവാഹം കഴിക്കാതെ മാതാപിതാക്കളുടെ നിര്‍ബന്ധ പ്രകാരം വിവാഹം കഴിച്ചിട് വിവാഹമോചനം നേടുന്നതിനേക്കാൾ നല്ലതാണ് വിവാഹം കഴിക്കാതിരിക്കുന്നത്. ഇതിനെല്ലാം ഉപരി ദൈവം നമ്മുടെ പങ്കാളിയെ ശരിയായ സമയത്ത് നമുക്ക് മുന്നിൽ എത്തിക്കും. അത് വരെ നമ്മൾ ക്ഷമയോടെ കാത്തിരിക്കുക എന്നുമാണ് സിമ്പു പ്രതികരിച്ചത്.
അതെ സമയം നയൻതാരയും ഹൻസികയും ആൻഡ്രിയയും ഒക്കെയായി സിമ്പു പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വാർത്തകളാണ് വന്നത്. നയൻതാരയും സിമ്പുവും തമ്മിൽ ഒരു സ്വകാര്യ ചിത്രങ്ങൾ ലീക്ക് ആയത് തെന്നിന്ത്യൻ സിനിമയിൽ വലിയ രീതിയിൽ തന്നെ കോളിളക്കം ഉണ്ടായി. അത് കഴിഞ്ഞു കുറച്ച് നാളുകൾക്ക് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിന് ശേഷമാണു ഹൻസികയുമായി സിമ്പു പ്രണയത്തിൽ ആകുന്നത്. എന്നാൽ ഈ ബന്ധവും അധികനാൾ നീണ്ടു നിന്നില്ല. അതിന് ശേഷം ആൻഡ്രിയയുടെയും സിമ്പുവിന്റെയും പേരിൽ ഗോസിപ്പുകൾ പ്രചരിച്ചു എങ്കിലും താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ സിമ്പു വിവാഹിതൻ ആകാൻ ഒരുങ്ങുന്നുവെന്നും സിനിമ മേഖലയിൽ ഉള്ള പെൺകുട്ടിയെ ആണ് വിവാഹം കഴിക്കുന്നത് എന്നുമാണ് വാർത്തകൾ വരുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…