Film News

സിമ്പു വിവാഹിതനാകുന്നു, വധു ആരാണെന്നു കണ്ടോ

നടൻ സിമ്പുവിന്റെ വിവാഹം ആയെന്നും വധു തെലുങ്കു നടന്റെ മകളാണെന്നുമുള്ള  വാർത്തകളാണിപ്പോൾ പുറത്ത് വരുന്നത്. സിമ്പുവിന്റെ വിവാഹത്തെ പറ്റി നിരവധി ഗോസിപ്പുകളാണ് വരാറുള്ളത്. ചില പ്രമുഖ നടിമാരുമായി നടന് പ്രണയം ഉണ്ടായിരുന്നതായി പലപ്പോഴും കഥകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇവരില്‍ ആരും സിമ്പുവിന്റെ ജീവിതപങ്കാളിയായി വന്നില്ലെന്നത് ആരാധകരെയും നിരാശപ്പെടുത്തി. വിവാഹപ്രായം കഴിഞ്ഞിട്ടും സിമ്പു വിവാഹം കഴിക്കാത്തതില്‍ വീട്ടുകാരും വിഷമത്തിലാണെന്ന് തരത്തില്‍ പ്രചരണം ഉണ്ടായിരുന്നു. അടുത്തിടെയായി സിമ്പു ഉടന്‍ വിവാഹിതനായേക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്റെ മകളുമായി സിമ്പുവിന്റെ വിവാഹം നടക്കുമെനന്നായ് വിവരങ്ങൾ. കല്യാണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നും സിമ്പുവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. സിനിമയില്‍ തന്റേതായ ഒരിടം സ്വന്തമാക്കിയെങ്കിലും 40 വയസ്സായിട്ടും നടന്‍ അവിവാഹിതനായി തുടരുകയാണ്.

ഇതുകൊണ്ട് തന്നെ പലപ്പോഴായി സോഷ്യല്‍ മീഡിയയില്‍ സിമ്പുവിന്റെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുന്നത് പതവാണ്. ശ്രീലങ്കയില്‍ നിന്നുള്ള പെണ്‍കുട്ടിയെ സിമ്പു വിവാഹം കഴിക്കാന്‍ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് മാസങ്ങള്‍ക്കുമുമ്പ് വാര്‍ത്തകളില്‍ വന്നത്. നേരത്തെ സൂപ്പർ സ്റ്റാർ രജിനികാന്തിൻ്റെ മകൾ ഐശ്വര്യയുമായി ഒരു കാലത്ത് സിമ്പു പ്രണയത്തിലായിരുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ബ്രേക്കപ്പിനുശേഷം ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം എന്ന പേരിൽ ഓഡിയോ ക്ലിപ്പുകളും പ്രചരിച്ചിരുന്നു. ശേഷം സിമ്പു വല്ലവനിൽ അഭിനയിച്ചതോടെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുമായി പ്രണയത്തിലായി. താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ ലീക്കായതും വലിയ വാർത്തയായിരുന്നു. പക്ഷെ ജാതകം അടക്കമുള്ള വിഷയങ്ങൾ വിവാഹം എന്നതിലേക്ക് ഇരുവരേയും എത്തിക്കുന്നതിന് തടസമായി.

അതോടെ സിമ്പുവും നയൻതാരയും വേർപിരിഞ്ഞു. നയൻതാരയെ എപ്പോഴും മിസ് ചെയ്യാറുണ്ടെന്നാണ് മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ സിമ്പു പറഞ്ഞത്. അതിന് മുന്‍പ് നടി തൃഷയുടെ പേരിനൊപ്പം ചേര്‍ത്ത് സിമ്പുവിനെ പറ്റി കഥകള്‍ പ്രചരിച്ചു. അതിന് പിന്നാലെയാണ് നടി ഹന്‍സികയും സിമ്പുവും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വന്നത്. എന്നാൽ ആ പ്രണയവും വിവാഹം വരെ നീണ്ടുനിന്നില്ല. ഒരു പ്രസം​ഗത്തിൽ തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ താൻ സ്നേഹിച്ചിരുന്ന പെൺകുട്ടി പോലും ഉപേക്ഷിച്ച് പോയിയെന്ന് സിമ്പു ഹൻസികയെ കുറിച്ച് പറഞ്ഞത് വൈറലായിരുന്നു അടുത്തിടെ തെലുങ്ക് നടി നിതി അഗര്‍വാളും ചിമ്പുവും ഡേറ്റിംഗിലാണെന്നും വിവാഹിതരായേക്കുമെന്നും സൂചനയുണ്ടായിരുന്നു. അത് വെറും കിംവദന്തിയായി അവസാനിച്ചു. പിന്നാലെ നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിവാഹിതനാകുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ മറ്റൊരാളുമായി വരലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചതോടെ അതും വ്യാജമാണെന്ന് തെളിഞ്ഞു. ഇത്തരം ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തില് സിമ്പുവിന്റെ വിവാഹം ഉടന് നടത്തണമെന്നാണ് സിമ്പുവിന്റെ പിതാവ് ഡി.രാജേന്ദറിന്റെ ആഗ്രഹം. അതനുസരിച്ച് തെലുങ്ക് സിനിമയിലെ പ്രമുഖ നടന്റെ മകളെയാണ് സിമ്പു വിവാഹം കഴിക്കാന്‍ പോകുന്നതെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും പറയപ്പെടുന്നു. ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. പെണ്‍കൂട്ടി ആരാണെന്നോ ആരുടെ മകളാണെന്നോ തുടങ്ങി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ല.

എന്നിരുന്നാലും വിവാഹക്കാര്യം ഉടനെ പുറത്ത് വിടുമെന്ന് തന്നെയാണ് സൂചന. എത്രയും വേഗം സിമ്പു കുടുംബജീവിതത്തിലേക്ക് പ്രവേശിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകരും. അതേസമയം ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് സിലംബരശന്‍ എന്ന സിമ്പു. 2002ല്‍ പുറത്തിറങ്ങിയ കാതല്‍ വിഷ്ണുമില്ലൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനാവുന്നത്. അതിനുശേഷം നിരവധി വിജയചിത്രങ്ങള്‍ നല്‍കിയ സിമ്പു ഇടയ്ക്ക് നിരവധി വിവാദങ്ങളിലും നിറഞ്ഞ് നിന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായി തുടരുകയാണിപ്പോഴും. ദേശിങ്കു പെരിയസാമി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് സിമ്പു അഭിനയിക്കുന്നത്. അതുപോലെ മണിരത്‌നത്തിന്റെ തഗ് ലൈഫ് എന്ന സിനിമയില്‍ കമല്‍ഹാസനൊപ്പം പ്രധാനപ്പെട്ടൊരു റോളില്‍ നടന്‍ അഭിനയിക്കുന്നുണ്ട്. രാജ്കമല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Devika Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago