നടന് കൃഷ്ണ കുമാറിന്റെ കുടുംബത്തില്‍ എല്ലാവരും സെലിബ്രിറ്റികളാണ്. മൂത്തമകള്‍ അഹാന കൃഷ്ണ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു. ഇഷാനിയും ഹന്‍സികയും സിനിമകളില്‍ മുഖം കാണിച്ചു, ദിയ കൃഷ്ണ മാത്രമാണ് ഇപ്പോള്‍ സിനിമയിലേക്ക് എത്താത്തത് എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ താരവും.
അതുപോലെ അദ്ദേഹത്തിന്റെ ഭാര്യ സിന്ധുകൃഷ്ണയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള സിന്ധുവിനെ പ്രേക്ഷകര്‍ അടുത്തറിയുന്നതും ഇതുവഴിയാണ്. തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും കുക്കിംഗ് വീഡിയോകളുമായി എല്ലാം സിന്ധുകൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആരാധകര്‍ തന്നോടായി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവെ ആയിരുന്നു സിന്ധു തന്റെ നാല്
പെണ്മക്കളേയും പ്രസവിച്ച കഥ വളരെ ചുരുക്കി പറഞ്ഞത്. ഇഞ്ചക്ഷന് വരെ പേടിയുള്ള തനിക്ക് ഈ നാല് പ്രസവവും എങ്ങനെ കഴിഞ്ഞുപോയി എന്ന് അറിയില്ല എന്നാണ് താരം പറയുന്നത്. പിന്നെ എത്രയൊക്കെ പേടിയുണ്ടായാലും ആ അവസ്ഥയിലൂടെ കടന്നു പോകണം എന്നതാണ് യാഥാര്‍ത്ഥ്യം അപ്പോള്‍ എവിടെ നിന്നാണ് ഒരു ശക്തി നമ്മളിലേക്ക് വരിക എന്ന് നമുക്ക് പോലും മനസ്സിലാകില്ല
എന്നും സിന്ധു പറയുന്നു. അതുപോലെ നാല് പേരുടെ പ്രസസവും വളരെ വ്യത്യസ്തമായിരുന്നു. അഹാനയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആണ്‍കുഞ്ഞിന്റെ പേരുകളായിരുന്നു കണ്ടുപിടിച്ചത്. എയില്‍ വരുന്ന പേരുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അഹാന എന്ന പേരിട്ടത് എന്നും പറഞ്ഞ സിന്ധു കൃഷ്ണ ഇതിനെ കുറിച്ച് വിശദമായൊരു വീഡിയോ പിന്നീട് പങ്കുവെയ്ക്കാം എന്നും പ്രേക്ഷകരെ അറിയിച്ചു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…