എൻജോയ് ചെയ്യാറുണ്ട്; പ്രൈവസി വേണമെന്നും തോന്നിയിട്ടില്ലെന്ന് സിന്ധുകൃഷ്ണ

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും നാല് പെണ്‍മക്കളും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്.സിന്ധുവിന്റെ യുട്യൂബ് വീഡിയോകള്‍ക്കും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കുമാണ് കൂട്ടത്തിൽ ആരാധകര്‍ കൂടുതല്‍‌. എപ്പോഴും തന്റെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെയ്ക്കാനും അവരുടെ ജെനുവിനായുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാനും സിന്ധു കൃഷ്ണ ശ്രമിക്കാറുണ്ട്.അത്തരത്തില്‍ മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സിന്ധു കൃഷ്ണ കുമാര്‍ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. നാല് പെണ്‍കുട്ടികളുടെ അമ്മയായ സിന്ധുവിനോട് മക്കളുടെ വിവാഹം കഴിയാത്തതില്‍ വിഷമമില്ലേ എന്നായിരുന്നു ഒരു ഇൻസ്റ്റഗ്രാം യൂസര്‍ ചോദിച്ചത്. ഇതിന് വളരെ മിതത്വം പാലിച്ച്‌ ഔചിത്യ പൂര്‍ണമായ മറുപടിയാണ് സിന്ധു നല്‍കിയത്. തന്റെ നാല് പെണ്‍മക്കളെയും റാണിമാരെ പോലെയാണ് സിന്ധു നോക്കുന്നത്.സിന്ധുവിന്റെ അമ്മ റോളിനാണ് ആരാധകര്‍ കൂടുതല്‍. മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കാനും അവര്‍‌ക്ക് വീഡിയോകള്‍ ഷൂട്ട് ചെയ്ത് കൊടുക്കാനും ഒരുക്കാനുമെല്ലാം സിന്ധു കൃഷ്ണയാണ് മുന്നില്‍ നില്‍ക്കാറുള്ളത്. എങ്ങനെ ഇത്രത്തോളം മനോഹരമായി അമ്മ റോള്‍ കൈകാര്യം ചെയ്യാൻ സാധിക്കുന്നുവെന്ന ചോദ്യം സ്ഥിരമായി സിന്ധു കൃഷ്ണ കേള്‍ക്കാറുണ്ട്.മക്കളോടൊപ്പം ഷൂട്ടിങ് സെറ്റുകളില്‍ കൂട്ട് പോകുന്നതും സിന്ധു തന്നെയാണ്. സിന്ധുവിന്റെയും കൃഷ്ണകുമാറിന്റെയും പ്രണയ വിവാഹമായിരുന്നു.വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അഹാന പിറന്നു. അഹാനയുടെ ജനന ശേഷം മമ്മൂട്ടിയുടെ ഭൂതകണ്ണാടിയില്‍ അഭിനയിക്കാൻ തനിക്ക് അവസരം വന്നിരുന്നുവെന്ന് പുതിയ വ്‌ളോഗിൽ സിന്ധു വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് അഭിനയം മോഹമുണ്ടെന്നും അഹാന സംവിധായികയാകുമ്പോള്‍ അവസരം കിട്ടുമോയെന്ന് നോക്കാമെന്നും സിന്ധു കൃഷ്ണ അടുത്തിടെ പറഞ്ഞിരുന്നു.ചില മാസികളുടെ കവര്‍ ചിത്രമായും ചില പരസ്യങ്ങളിലും സിന്ധു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മക്കള്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ചും നെപ്പോട്ടിസത്തെ കുറിച്ചും സിന്ധു ക‍ൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. നെപ്പോട്ടിസത്തിലൂടെ തന്റെ മക്കളില്‍ ആര്‍ക്കും സിനിമയില്‍ അവസരം കിട്ടിയിട്ടില്ലെന്നും ഇന്ന് അവര്‍ എത്തി നില്‍ക്കുന്ന പൊസിഷൻ അവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണെന്നുമാണ് സിന്ധു പറയുന്നത്.

അമ്മു സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും കമ്പനിയില്‍ ജോലി ചെയ്യുകയോ അല്ലെങ്കില്‍ ക്രീയേറ്റീവായ ഏതെങ്കിലും മേഖലയിലേക്ക് പോവുകയോ ചെയ്തേനെ. ദിയയും ഇഷാനിയും അവരുടെ രീതിയില്‍ ക്രീയേറ്റീവായ എന്തെങ്കിലും ചെയ്തേനെ. അല്ലാതെ ഓഫീസ് വര്‍ക്ക് ചെയ്ത് ഇരിക്കുമെന്ന് തോന്നുന്നില്ല.പിന്നെ അവര്‍ ജനിച്ചത് തന്നെ ഒരു നടന്റെ മക്കളായിട്ടാണ്. ജനിച്ചപ്പോള്‍ മുതല്‍ അറിഞ്ഞോ അറിയാതയോ ടെലിവിഷൻ, സിനിമ എന്നിവയുടെ ഭാഗമാണ്. മാഗസീൻ കവറില്‍ അടക്കം വന്നിട്ടുണ്ട്. എങ്ങനെ എങ്കിലും കറങ്ങിത്തിരിഞ്ഞ് അവസാനം ഇവിടെ തന്നെ എത്തിയേനെ അങ്ങനെയാണോ അതിന്റെ രീതി. പക്ഷെ അങ്ങനെ എത്തുമ്പോള്‍ അവസാനം എല്ലാവരും പറയും നെപ്പോട്ടിസമാണെന്ന്. നമുക്ക് നെപ്പോട്ടിസമില്ലായിരുന്നു. നെപ്പോട്ടിസത്തിലൂടെ എന്റെ പിള്ളേര്‍‌ക്ക് സിനിമയില്‍ അവസരം കിട്ടിയിട്ടില്ല. ഇന്ന് അവര്‍ എവിടെ എങ്കിലും എത്തി നില്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണ് സിന്ധു പറയുന്നു. ആളുകള്‍ തിരിച്ചറിയുന്നതിലും സെലിബ്രിറ്റി എന്ന രീതിയില്‍ സ്നേഹം ആളുകള്‍ പ്രകടപ്പിക്കുന്നത് കാണുന്നതിലും ഒരിക്കലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല.’എന്നും അത് എഞ്ചോയ് ചെയ്യാറുണ്ട്. പ്രൈവസി വേണമെന്നും തോന്നിയിട്ടില്ല. കേരളത്തില്‍ എവിടെ പോയാലും ആളുകള്‍ നമ്മളെ തിരിച്ചറിയുന്നുണ്ട്. അവരുടെ എക്സ്ട്രാ അഫക്ഷനും കെയറും കിട്ടുന്നതില്‍ സന്തോഷമാണ്. അത് കേരളം വിട്ട് പുറത്ത് പോകുമ്പോള്‍ ക്യൂ ഒക്കെ നില്‍ക്കുമ്പോള്‍ ആ വ്യത്യാസം മനസിലാകുമെന്നും’, സിന്ധു കൃഷ്ണ പറയുന്നു.

Revathy

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

9 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

11 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago