‘രമ്യയുടെ മുത്തശ്ശി’!! സുബ്ബലക്ഷ്മിയുടെ കൊച്ചുമകളാകാന്‍ ഭാഗ്യം കിട്ടിയ ഇഷാനി, ഓര്‍മ്മ പങ്കിട്ട് സിന്ധു കൃഷ്ണ

മലയാള സിനിമയുടെ പ്രിയ മുത്തശ്ശി സുബ്ബലക്ഷ്മിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും താരങ്ങളും. മുത്തശ്ശി റോളിലെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് സുബ്ബലക്ഷ്മി. നിഷ്‌കളങ്കത നിറഞ്ഞ ചിരിയും വര്‍ത്തമാനവും കൊണ്ട് വളരെ പെട്ടെന്നാണ് മുത്തശ്ശി ആരാധഹൃദയം കീഴടക്കിയത്. നിരവധി താരങ്ങളാണ് മുത്തശ്ശിയുടെ വിയോഗത്തിന്റെ വേദന പങ്കിടുന്നത്.

ഇപ്പോഴിതാ താരപത്‌നി സിന്ധുകൃഷ്ണയും സുബ്ബലക്ഷ്മി അമ്മയുടെ വിയോഗത്തിന്റെ വേദന പങ്കിട്ടിരിക്കുകയാണ്. താരകുടുംബം സോഷ്യലിടത്തെ വൈറല്‍ താരങ്ങളാണ്. സിന്ധുവിന്റെ നാല് പെണ്‍മക്കളില്‍ മൂന്ന് പേരും സിനിമാലോകത്ത് എത്തിക്കഴിഞ്ഞു.

മകള്‍ ഇഷാനിക്ക് സുബ്ബലക്ഷ്മി മുത്തശ്ശിയുടെ കൊച്ചുമകളായി തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ച ഓര്‍മ്മയാണ് സിന്ധു പങ്കുവയ്ക്കുന്നത്. ഇഷാനിയുടെ സിനിമാ അരങ്ങേറ്റം തന്നെ മുത്തശ്ശിയ്‌ക്കൊപ്പമായിരുന്നു. ആ ചിത്രവും സിന്ധു പകര്‍ത്തിയിരുന്നു. ആ ചിത്രം പങ്കുവച്ചാണ് സിന്ധുവിന്റെ പോസ്റ്റ്.

സോഫയില്‍ ഒരു പുസ്തകം തുറന്നു പിടിച്ച് വായിക്കുന്ന മുത്തശ്ശിയാണ് സിന്ധു പങ്കിട്ട ചിത്രത്തില്‍. ഒരു നല്ല വ്യക്തിയായിരുന്നു ആന്റി എന്നും, കുഞ്ഞുങ്ങളുടെ സ്വഭാവമായിരുന്നുവെന്നും സിന്ധു പറയുന്നു. ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടാണ് സിന്ധു ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്.’വണ്‍’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ഇഷാനി കൃഷ്ണ സുബ്ബലക്ഷ്മിയുടെ കൊച്ചുമകളായി അഭിനയിച്ചത്. രമ്യ എന്നായിരുന്നു ഇഷാനിയുടെ കഥാപാത്രത്തിന്റെ പേര്.

നന്ദനം സിനിമയിലൂടെയാണ് സുബ്ബലക്ഷ്മി സിനിമയിലേക്ക് എത്തിയത്. പ്രശസ്ത നര്‍ത്തകിയും നടിയുമായ താരാ കല്യാണിന്റെ അമ്മ കൂടിയാണ് സുബ്ബലക്ഷ്മി. നന്ദനത്തിലെ വേശാമണിയമ്മാള്‍, കല്യാണരാമനിലെ കാര്‍ത്യാനി മുത്തശ്ശി എന്നീ കഥാപാത്രങ്ങൡലൂടെയാണ് സുബ്ബലക്ഷ്മി അറിയപ്പെടുന്നത്.

Anu

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

4 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

16 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

31 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

39 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

41 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago