ഗുരുതരാവസ്ഥയിലായിരുന്നു ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശസ്ത്രക്രിയയ്ക്ക് വിധേയയായ താരത്തിന്റെ ആരോഗ്യവിവരം കുടുംബമാണ് അറിയിച്ചത്. സ്വകാര്യത മാനിച്ചതിന് നന്ദിയെന്നും കുടുംബം അറിയിച്ചു.
ജയശ്രീയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ് എന്നും മകന് അമൃത് രാംനാഥ് അറിയിച്ചു. ഗായികയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചതിനും പ്രേക്ഷകരുടെ പ്രാര്‍ത്ഥനകള്‍ക്കും അമൃത് രാംനാഥ് നന്ദിയറിയിച്ചു.
കഴിഞ്ഞ മാസം 24-നാണ് ബ്രിട്ടനില്‍ സംഗീത പരിപാടിക്കെത്തിയപ്പോഴായിരുന്നു ജയശ്രീയെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗായിക.
അന്യൂറിസം എന്ന രോഗാവസ്ഥയായിരുന്നു ജയശ്രീയ്ക്ക്. ഗായികയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായാണ് ശസ്ത്രക്രിയ നടത്തിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കാണ് വിധേയയാക്കിയത്. രക്തക്കുഴലുകള്‍ തകരാര്‍മൂലമോ ദുര്‍ബലമാക്കുന്നതിനാലോ രക്തധമനികള്‍ വീര്‍ക്കുന്ന അവസ്ഥയാണ് അന്യൂറിസം.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…