ആരാധകരുടെ പ്രിയഗായകന് കെ.കെ വിടവാങ്ങിയ ദുഖത്തിലിരിക്കുന്ന ആരാധകരെ തേടി അദ്ദേഹത്തിന്റെ മരണത്തെ കുറിച്ച് ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. കെകെയുടെ മരണത്തില്‍ അനുശോചനം അറിയിക്കുന്നവരിലേക്ക് ഞെട്ടലോടെയാണ് ഈ വാര്‍ത്ത എത്തിയിരിക്കുന്നത്. കൊല്‍ക്കത്ത നസറുള്‍ മഞ്ചിലെ വിവേകാനന്ദ കോളേജിലെ പരിപാടിയ്ക്ക് ശേഷമാണ് അദ്ദേഹത്തിന് ഹൃദയാഘാതം വരുന്നത്.
ഇതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം പുറത്ത് വന്നത്. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. അന്വേഷത്തില്‍, കെകെയുടെ മൃതദേഹത്തില്‍ മുഖത്തും തലയ്ക്കും മുറിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാഘാതം കൊണ്ടുള്ള വീഴ്ചയില്‍ സംഭവിച്ചതാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. 53-ാം വയസ്സിലെ അദ്ദേഹതിന്റെ വിയോഗം, ഹൃദയാഘാതത്തെ തുടര്‍ന്നാണ് എന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സംഭവം നടന്നപ്പോള്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംവിക്കുകയായിരുന്നു.
പ്രിയപ്പെട്ട ഗായകന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രമുഖരും രംഗത്ത് എത്തിയിട്ടുണ്ട്. ഗായകന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…