അമ്മ കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ അപ്പോള്‍ തന്നെ ചാടുന്ന സ്വഭാവമായിരുന്നു!! മഞ്ജരി

അച്ചുവിന്റെ അമ്മയിലെ ‘താമരക്കുരുവിക്കു തട്ടമിട്’ പാടി മലയാളത്തിന്റെ ഹൃദയത്തിലിടം നേടിയ ഗായികയാണ് മഞ്ജരി. ഇളയരാജയാണ് മഞ്ജരിയെ സിനിമാ ലോകത്തിന് സമ്മാനിച്ചത്. ആദ്യ ഗാനത്തിലൂടെത്തന്നെ ഏറെ ശ്രദ്ധിക്കപ്പെടാനുള്ള ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി.

സംഗീതയാത്രയില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ് പ്രിയ ഗായിക.
ഇതിനോടകം തന്നെ അഞ്ഞൂറിലധികം സിനിമകളിലും നിരവധി ആല്‍ബങ്ങളും മഞ്ജരി പാടിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കിലും മഞ്ജരി ശ്രദ്ധേയയായി കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ആദ്യകാലത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് മഞ്ജരി.
കുട്ടിക്കാലത്ത് താന്‍ അധികം ആരോടും സംസാരിക്കാത്ത സ്വഭാവമായിരുന്നു. തനിക്ക് ജാഡ ആണെന്നും അഹങ്കാരമെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നതെന്നും മഞ്ജരി പറയുന്നു.

ചെറിയ പ്രായത്തില്‍ തന്നെ പാടാന്‍ അവസരം കിട്ടി. പക്ഷേ ആരോടും ആരോടും മിണ്ടാതെ നടക്കുമ്പോള്‍ പാട്ടുകിട്ടിയപ്പോള്‍, ഇപ്പോള്‍ അഹങ്കാരമായി എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. ആ ചിന്ത മാറ്റിയെടുക്കാന്‍ ഏറെ സമയം വേണ്ടി വന്നെന്നും മഞ്ജരി പറയുന്നു.

അമ്മ പറയുന്നത് മാത്രം കേട്ട് ജീവിച്ചയാളാണ് താന്‍. അമ്മ കിണറ്റില്‍ ചാടാന്‍ പറഞ്ഞാല്‍ ഞാന്‍ അപ്പോള്‍ ചാടും അങ്ങനെ ആയിരുന്നു തന്റെ ജീവിതം എന്നും മഞ്ജരി പറയുന്നു. അമ്മയാണ് തന്നെ മ്യൂസിക്കിലേക്ക് എത്തിച്ചത്. അമ്മയ്ക്ക് മ്യൂസിക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പാട്ടുകാരിയായി കാണണമെന്നായിരുന്നു ആഗ്രഹം. കോളേജിലായിരുന്നപ്പോഴും തനിക്ക് കൂട്ടുകൂടി നടക്കാന്‍ അവസരം കിട്ടിയിട്ടില്ലെന്നും മഞ്ജരി പറയുന്നു.

തന്റെ സ്‌ക്കൂള്‍ കാലഘട്ടം മസ്‌കറ്റില്‍ ആയിരുന്നു. സ്‌കൂളില്‍ താന്‍ ചട്ടമ്പിയായിരുന്നെന്നും മഞ്ജരി പറയുന്നു. പയ്യന്മാരുടെ അടുത്തൊക്കെ ഗുണ്ടായിസം പയറ്റിയിരുന്നു. അന്നത്തെ തന്റെ ഒരേഒരു സുഹൃത്താണ് ഇപ്പോള്‍ തന്റെ ഭര്‍ത്താവായി വീട്ടിലിരിക്കുന്നത്. താനും ജെറിനും ഒന്നിച്ച് പഠിച്ചവരാണ്. അന്നൊന്നും അങ്ങനെയൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും മഞ്ജരി പറയുന്നു.

Anu