‘ഒരു മല്ലന്റെ കഥ” എന്ന ടാഗില്‍ ഒരു കഥ പറച്ചില്‍ ആയിരുന്നേല്‍ ഇച്ചിരെ ക്‌ളീഷേ ആണേലും പടം കേറി കൊളുത്തിയേനെ..’

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. 2024 ജനുവരി 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ച മോഹന്‍ലാല്‍ ചിത്രമായിരുന്നില്ല വാലിബന്‍. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു മല്ലന്റെ കഥ” എന്ന ടാഗില്‍ ഒരു കഥ പറച്ചില്‍ ആയിരുന്നേല്‍ ഇച്ചിരെ ക്‌ളീഷേ ആണേലും പടം കേറി കൊളുത്തിയേനെ..’ എന്നാണ് സിറാജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വാലിബന്‍ കണ്ടിട്ട് പ്രേക്ഷകരെ ഹുക്ക് ചെയ്യിക്കാന്‍ അതിന്റെ സ്ലോ-പേസ് തിരക്കഥയും എഡിറ്റിങ്ങും ഒന്ന് മാറ്റി ചിന്തിച്ചു നോക്കി..
(സ്‌പോയ്‌ലര്‍ അലെര്‍ട് )
ഫസ്റ്റ് ഹാഫ് : മലയ്‌കോട്ടയ് നാട്ടില്‍ മണികണ്ഠന്റെ ക്യാരെക്ടറും പറങ്കികളും തമ്മിലുള്ള ഇഷ്യു + മല്ല യുദ്ധം +ചതിയില്‍ തോല്‍ക്കുന്നു +തടവിലാക്കുന്നു+പുള്ളിയെ രക്ഷിക്കാന്‍ ഒരു മല്ലന്‍ വരുമെന്ന നരേഷനില്‍ ഏതോ നാട്ടില്‍ വാലിബന്റെ എന്‍ട്രി + മല്ല യുദ്ധം + ഓരോ നാടും മലയും ചുറ്റുന്ന ഒരു യാത്ര സോങ്ങിന്റെ എന്റില്‍ മലയ്‌കോട്ടയിലേക്ക് യാദൃശ്ചിക എന്‍ട്രി +അവിടെ ചിന്നപ്പയ്യന്റെ പ്രേമം+
കാമുകിയെ(ജമന്തിയെ )കോട്ടക്കാര്‍ തടവറയിലാക്കുന്നു +ചിന്നന് വേണ്ടി അവളെ രക്ഷിക്കാന്‍ വാലിബന്‍ എത്തുന്നു +മല്ല യുദ്ധം +ചതിയിലും തോല്‍ക്കാത്ത പോരാട്ടവിജയം+സെയിം കള്ളു കുടി സോങ്+വാലിബനെ ജയിക്കാന്‍ ഇനിയാര് എന്ന നരേഷനില്‍ ഏതോ നാട്ടില്‍ വില്ലന്‍ ചമതകന്റെ എന്‍ട്രി =ഇന്റര്‍വെല്‍
സെക്കന്റ് ഹാഫ് :”ആ കാലത്തെ നാടോടിയായ ഒരു മല്ലന് കുടുംബമെന്ന കണ്‍സെപ്റ്റ് ബാധ്യതയാണ്” എന്ന ആ സബ് പ്ലോട്ട് വികസിപ്പിച്ച് അത് മാത്രം ആക്കുന്നു, വലിബനും ഒരു കുടുംബം വേണം എന്ന ആശാന്റെ നിര്‍ബന്ധം കൊണ്ട് വാലിബന്റെ നര്‍ത്തകിക്കൊപ്പമുള്ള റിലേഷന്‍+ ആദ്യമായി ഒരു നാട്ടില്‍ തങ്ങിയുള്ള ലൈഫ് +അവര്‍ക്കു ഒരാണ്‍ കുട്ടി ജനിക്കുന്നു +അവിടേക്ക് ചമതകന്റെ എന്‍ട്രി+കോര്‍ക്കുന്നു +ചതിയില്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയുള്ള മല്ല യുദ്ധം +വാലിബന്റെ കരിയറിലെ ആദ്യ തോല്‍വി +ഭാര്യയെ മറ്റേ നിയമം വഴി വില്ലന്‍ സ്വന്തമാക്കുന്നു +അവള്‍ എതിര്‍ക്കുന്നു,കൊല്ലപ്പെടുന്നു +വാലിബന്‍ തടവില്‍ + കോട്ട പിടിച്ച ചമതകന്റെ കളരി ടീം ജനത്തെ ദ്രോഹിക്കുന്നിടത്തു മണികണ്ഠന്റെ നേതൃത്വത്തില്‍ വീണ്ടും പോരാടുമ്പോള്‍ അയാളുടെ സഹായത്തോടെ വാലിബന്റെ ജയിലില്‍ നിന്നുള്ള റീ എന്‍ട്രി +അടി+മല്ല യുദ്ധം + ജയിച്ചിട്ട് കോട്ട മണികണ്ഠനെ ഏല്‍പ്പിക്കുന്നു.
”കുടുംബം അര്‍ഹിക്കാത്ത, ഒരു നാട്ടിലും തങ്ങുന്ന ജീവിതം അര്‍ഹിക്കാത്ത ഒരു മല്ലന്റെ ജീവിതം ഇങ്ങനെയൊക്കെയാണ്+എന്തുകൊണ്ട് എന്നെ എന്റെ മല്ലനായ അച്ഛന്‍ തനിച്ചാക്കിപ്പോയി എന്നതിന്റെ റീസണ്‍ +തന്റെ മകനെ മറ്റെന്ത് ആക്കിയാലും ഒരു മല്ലന്‍ ആക്കരുത്+ഞാന്‍ ഇവിടെ നിന്നാല്‍ എന്റെ മകനും വേട്ടയാടപ്പെടും ”ഇതൊക്കെ ഉള്ള ഡയലോഗ് +കുടുംബം ഉള്ള ചിന്നനെയും ആശാനെയും തന്റെ മോനെയും ഒക്കെ അവിടെയാക്കി നമ്മളെ ”ഇമോഷണല്‍ അറ്റാച്ചില്‍” തള്ളിയിടുന്ന മലയാളത്തിന്റെ മോഹന്‍ലാല്‍ മാജിക്കില്‍ തള്ളിയിട്ട് ഏതോ നാടിന്റെ മല്ലനാവാന്‍ അയാള്‍ ഒറ്റക്കു തന്റെ നാടോടിയാത്ര തുടരുന്നു..The end??
ഇപ്പോഴുള്ള ഈ റിച്ച് ഫ്രെയിമില്‍ ”ഒരു മല്ലന്റെ കഥ” എന്ന ടാഗില്‍, ഇതേ പ്രൊമോഷനില്‍ തന്നെ ഇങ്ങനെ ഒരു കഥ പറച്ചില്‍ ആയിരുന്നേല്‍ ഇച്ചിരെ ക്‌ളീഷേ ആണേലും പടം കേറി കൊളുത്തിയേനെ.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

42 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

1 hour ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago