ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ‘സീതാ രാമം’..! ശ്രദ്ധ നേടി ട്രെയിലര്‍!

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹനു രാഘവപുടിയാണ് സീതാരാമത്തിന്റെ സംവിധായകന്‍. ദുല്‍ഖറും തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ട്രെയിലര്‍ പുറത്ത് വിട്ടതിന്റെ വിവരം ആരാധകരെ അറിയിക്കുന്നുണ്ട് രണ്ട് മിനിറ്റും 27 സെക്കന്റുമുള്ള ട്രെയിലറാണ് എത്തിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന് പുറമെ മൃണാള്‍താക്കര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍, ഭൂമിക ചവ്‌ള, കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസും സ്വപ്‌ന സിനിമാസും ചേര്‍ന്നാണ്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ്. ഛായാഗ്രഹണം പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. സീത എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘അഫ്രീന്‍’എന്നാണ് ചിത്രത്തില്‍ രശ്മിക മന്ദാനയുടെ പേര്.

തെലുങ്കില്‍ ചുവടുറപ്പിക്കുന്ന ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. അതേസമയം, മലയാളത്തില്‍ സല്യൂട്ട് ആണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സീതാരാമം എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖറിന്റെ ഹിന്ദി ചിത്രം ചുപ്പും പ്രേക്ഷകരിലേക്ക് എത്തും.

 

Sreekumar

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago