പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിൽ ഉള്ളിൽ ആണ് നിരവധി ആരാധകരെ സ്വന്തമാക്കിയ പിന്നണി ഗായികയായി മാറിയത്. ഇന്ന് ലക്ഷക്കണക്കിന് ആരാധകർ ആണ് സിതാര എന്ന ഗായികയ്ക്ക് ഉള്ളത്. ഒരു ഗായിക ആണെങ്കിലും സാമൂഹിക പ്രതിബന്ധത ഉള്ള ഒരു പൗര കൂടിയാണ് താൻ എന്ന് സിത്താര പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന പല കാര്യങ്ങളിലും തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് സിത്താര എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു പ്രതികരണം സിത്താരയുടെ ഭാഗത്ത് നിന്നും വീണ്ടും ഉണ്ടായിരിക്കുകയാണ്. ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് സിതാര പ്രതികരിച്ചിരിക്കുനന്ത്. അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെ പിന്തുണയ്ക്കുന്നവർ തന്നെ ദയവ് ചെയ്തു അൺഫോള്ളോ ചെയ്യണം എന്ന് പറയുന്ന ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് ആണ് സിതാര പാങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ,

‘ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ ഇതേ പേജില്‍ വന്ന രണ്ടു കമന്റുകള്‍ ആണ്. ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന ഭാഷയ്ക്കും എന്തൊരു സാമ്യം അക്കാര്യത്തില്‍ എന്തൊരു ഒത്തൊരുമ. പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ. സത്യസന്ധമായി മനസ്സില്‍ തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതില്‍ രാജ്യവും, നിറവും, ജാതിയും, മതവും, പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ.

നിങ്ങള്‍ക് ഇഷമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതു പറഞ്ഞാല്‍ ആ നിമിഷം ശത്രുത! ഇതെന്തുപാട്. കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക’ എന്നുമാണ് കുറിച്ചിരിക്കുന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങൾ ആണ് അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വളരെ പെട്ടന്നാണ് സിതാരയുടെ പോസ്റ്റ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് സിത്താരയ്ക്കും ഹരീഷ് ശിവരാമകൃഷ്ണനും പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

Sreekumar

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

6 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

1 hour ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago