ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവൾ’ ; ഭാര്യയെക്കുറിച്ച്  ശിവകാർത്തികേയൻ

തെന്നിന്ത്യയിൽ നിരവധി ആരാധകർ ഉള്ള തമിഴ് നടനാണ്  ശിവകാര്‍ത്തികേയന്‍. തമിഴകത്തെ യുവതാരങ്ങളിൽ മുൻ നിരയിൽ തന്നെയുണ്ട് ശിവകാര്‍ത്തികേയന്‍. ടെലിവിഷൻ അവതാരകനായി കരിയർ ആരംഭിച്ച ശിവകാർത്തികേയൻ ചുരുങ്ങിയ കാലത്തിനുള്ളിലാണ് തമിഴകത്തെ മിന്നും താരമായി മാറിയത്. കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് അദ്ദേഹം നേടിയെടുത്ത നേട്ടങ്ങൾ ആരെയും പ്രചോദിപ്പിക്കുന്നതാണ്. തമിഴ് സിനിമയിലെ വരുംകാല സൂപ്പർ സ്റ്റാറായാണ് നടനെ ആരാധകർ വിശേഷിപ്പിക്കുന്നത്. അതേ സമയം സിനിമാ തിരക്കുകൾക്കിടയിലും കുടുംബത്തിന് ഏറെ പ്രാധാന്യം നൽകുന്ന നടനാണ് ശിവകാർത്തികേയൻ. അച്ഛനെയും ഭാര്യയെയും മക്കളെയും കുറിച്ചൊക്കെ നടൻ പലപ്പോഴും വാചാലനാകാറുണ്ട്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോള്‍ ശിവാകാര്‍ത്തികേയന്‍ പലപ്പോഴും ഇമോഷണലാകാറുണ്ട്. തന്റെ വളര്‍ച്ച കാണാന്‍ അച്ഛനില്ലാതെ പോയതിലുള്ള വിഷമം നടന്‍ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ നടന്റെ പേരിൽ ചില വിവാദങ്ങൾ ഉണ്ടായപ്പോഴും ശക്തമായ പിന്തുണ നൽകി കൂടെ നിന്നത് ഭാര്യയാണ്. ഇപ്പോഴിതാ പുതിയ ചിത്രം അയലാന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലും ഭാര്യയെയും മക്കളെയും കുറിച്ച് വാചാലനായിരിക്കുകയാണ് ശിവകാർത്തികേയൻ. തന്റെ പ്രശസ്തി കാരണം മക്കള്‍ക്ക് ജീവിതത്തില്‍ ചില കാര്യങ്ങൾ മിസ്സായി പോകരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്ന് ശിവകാർത്തികേയൻ പറയുന്നു.

എല്ലാ അനുഭവങ്ങളും അവർക്കുണ്ടാകണം എന്നത് തന്റെയും ഭാര്യയുടെയും തീരുമാനമാണെന്ന് നടന്‍ പറയുന്നു. ചില കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കില്ല, അനുഭവിച്ച് തന്നെ അറിയണമെന്നാണ് നടന്‍ പറയുന്നത്. ഭാര്യയാണ് തനിക്ക് ഏറ്റവും കൂടുതൽ മോട്ടിവേഷൻ നൽകുന്ന ആളെന്നും ശിവകാർത്തികേയൻ പറയുന്നു. ‘ഒന്നുമില്ലാത്ത കാലത്ത് എന്നെ വിശ്വസിച്ചു വന്നവളാണ്. ഞാന്‍ ഡൗണായി ഇരുന്നാല്‍, അത് അവളോട് പോയി പറഞ്ഞ് വിഷമിപ്പിക്കാറില്ല. എന്നാൽ എന്റെ മുഖമൊന്ന് വാടിയാൽ അവൾ കണ്ടുപിടിക്കും. ഇരുന്ന് സംസാരിച്ച് ആശ്വസിപ്പിക്കുന്ന പതിവില്ല, ഒറ്റവാക്കില്‍ മോട്ടിവേറ്റ് ചെയ്യാനായി എന്തെങ്കിലും പറഞ്ഞ് അങ്ങ് പോകും. അതെനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറഞ്ഞ് എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കും. നന്നായിട്ടുണ്ട്, സൂപ്പറാണ് എന്നൊക്കെ അവളുടെ വായില്‍ നിന്ന് കേള്‍ക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്.

ഞാന്‍ ആര്‍ക്കെങ്കിലും നല്ലത് ചെയ്യുന്നുണ്ടെങ്കിൽ അതാണ് അവളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം. അങ്ങനെ ചെയ്താല്‍ അവൾ വന്ന് പ്രശംസിക്കും. അത് അവൾക്കും സന്തോഷം നൽകുന്ന കാര്യമാണ്, എന്നും  ശിവകാർത്തികേയൻ പറയുന്നു. സിനിമയില്‍ ഇഷ്ടമില്ലാത്തത് കണ്ടാല്‍ വിമര്‍ശിക്കും. സിനിമ പരാജയപ്പെട്ടാൽ ഒന്നും പറയില്ല. ഞാൻ ഡൗണ്‍ ആയിരിക്കുകയാകും എന്നവള്‍ക്ക് അറിയാം. കുറച്ച് ദിവസം കഴിഞ്ഞ് വന്ന് ചോദിക്കും, ‘എന്തിനാണ് അത് ചെയ്തത്, നിങ്ങള്‍ അങ്ങനെയൊന്നും ചെയ്യാത്തതല്ലേ’ എന്നൊക്കെ. പറയേണ്ടത് വളരെ കൃത്യമായി പറയാനും ആര്‍തിയ്ക്ക് അറിയാമെന്ന് ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു. ആര്‍തി ഭയങ്കര സ്ട്രിക്ട് ആണ്, സീരിയസ് ആണ്. മകന്‍ അവളെ പോലെയാണ്, പെട്ടന്നൊന്നും പേടിച്ച് തകര്‍ന്നു പോകില്ല. മകള്‍ എന്നെപ്പോലെ ഇമോഷണലി വീക്കാണ്. ഭാര്യയോട് ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കാറൊന്നും ഇല്ല, അവള്‍ക്കറിയാം ഇഷ്ടമാണ് എന്ന്. പതിവില്ലാതെ പോയി ഐ ലവ് യു എന്നൊക്കെ പറഞ്ഞ് പോയാല്‍, ‘സുഖമില്ലേ, ഡോക്ടറുടെ അടുത്ത് പോകണോ’ എന്നൊക്കെ ചോദിക്കും,’ എന്നും ശിവകാർത്തികേയൻ അഭിമുഖത്തിൽ പറഞ്ഞു. ആർ രവികുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ സിനിമയാണ് ശിവകാർത്തികേയന്റെ അയാലാൻ. നടി രകുൽ പ്രീത് സിങ് നായികയായി എത്തുന്ന ചിത്രം അടുത്ത മാസം 12ന് ആണ് തിയേറ്ററുകളിൽ എത്തുക.

Sreekumar

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

10 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

18 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

30 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

45 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

53 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

56 mins ago