പബ്ലിസിറ്റിയ്ക്ക് വേണ്ടി ശിവകാർത്തികേയനെ ഇരയാക്കുന്നു; വെളിപ്പെടുത്തി ഇമ്മാൻറെ ആദ്യ ഭാര്യ

‘ശിവകാർത്തികേയൻ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. ഇമ്മാനും ശിവകാർത്തികേയനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തിനോടും അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. മക്കൾക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് ഇമ്മാനുമായി പിരിയരുതെന്ന് പറഞ്ഞ് ശിവകാർത്തികേയൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
‘ഇമ്മാന് മക്കളോടു സ്‌നേഹമില്ല. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല. ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാൽ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകൾ ശിവകാർത്തികേയന്റെ കരിയറിനേയും ജീവിതത്തേയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വർഷം അയാൾക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്.

ഇമ്മാന് സംസാരിക്കാൻ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടനെങ്കിൽ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാർത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിനു കിട്ടിയത് നാണക്കേടാണ്. അതിനു ഞാൻ മാപ്പ് ചോദിക്കുന്നു’ മോണിക്ക പറഞ്ഞു. 2021ൽ ആണ് ഇമ്മാനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കും. ഇരുവരും അമ്മയ്ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വർഷം ഇമ്മാൻ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകൾ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.  ഇനി ജീവിതത്തിൽ താൻ ഒരിക്കലും ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല. തന്‍റെ ജീവിതം തകര്‍ത്ത രീതിയില്‍ ശിവകാർത്തികേയൻ തന്നെ ഒറ്റിക്കൊടുത്തതെന്നാണ്  ഇമ്മാൻ  അഭിമുഖത്തില്‍ പറഞ്ഞത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ‘മനം കൊത്തി പറവൈ’ ആയിരുന്നു. വരുത്തപ്പെടാത വാലിബർ സംഘം, രജനിമുരുകൻ, സീമരാജ, നമ്മ വീട്ട് പുള്ളൈ എന്നീ ചിത്രങ്ങൾ പിന്നീട് ഒരുമിച്ച് ചെയ്തു. ഈ സിനിമകളിലെ പാട്ടുകളുമെല്ലാം സൂപ്പർ ഹിറ്റായി. എന്നാൽ പിന്നീട് ഇരുവർക്കുമിടയിൽ അകൽച്ച സംഭവിച്ചു. ഈ ജന്മത്തിൽ വീണ്ടും ഒരുമിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകുമെന്നും വലിയ ഒരു ദ്രോഹമാണ് ശിവകാർത്തികേയൻ തന്നോട് ചെയ്തതെന്നും പറഞ്ഞ ഇമ്മാൻ, അക്കാര്യം പുറത്തുപറയാൻ സാധിക്കില്ലെന്നും പറഞ്ഞു. തങ്ങൾക്കിടയിലെ പ്രശ്നം സ്വന്തം ജീവിതത്തെ മാറ്റിമറിച്ചെന്നുമാണ് ഇമ്മൻ പറഞ്ഞത്.

Revathy

Recent Posts

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

1 min ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

11 mins ago

സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കെ.എസ്.ആർ.ടി.സി

ഡ്രൈവിംഗ് മേഖലയിൽ സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒരു സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേരളം. സ്വകാര്യമേഖലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് സ്കൂളുകൾ…

22 mins ago

ഗായികയാകണമെന്ന് ആ​ഗ്രഹിച്ച് വന്നയാളല്ല ഞാൻ, ജ്യോത്സ്ന

സം​ഗീത ലോകത്ത് തന്റേതായ സ്ഥാനം നേടാൻ കഴിഞ്ഞ ​ഗായികയാണ് ജ്യോത്സ്ന രാധാകൃഷ്ണൻ . ജ്യോത്സനയുടെ ​ഗാനങ്ങൾ ഒന്നിന് പിറകെ ഒന്നായി…

28 mins ago

തെറ്റുകള്‍ പറ്റുമ്പോള്‍ അതെങ്ങനെ ശരിയാക്കണമെന്ന് പറഞ്ഞ് തരാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നില്ല, റബേക്ക

മലയാളികള്‍ക്ക് സുപരിചിതയായാണ് നടി റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക സന്തോഷ് താരമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ…

2 hours ago

തന്റെ ചിത്രങ്ങൾ എല്ലാം ഭാവന സ്ഥിരമായി പങ്കുവെക്കാറുണ്ട്

മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിലും ഭാവന വളരെ ആക്ടീവുമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ജീവിതത്തിലെ ചെറിയ…

2 hours ago