തൃശ്ശൂരിൽ കാണാതായ ആറു പെൺകുട്ടികളെയും കണ്ടെത്തി, വീട് വിടാൻ കരൺ സോഷ്യൽ മീഡിയ പ്രണയം

തൃശൂര്‍ ജില്ലയില്‍ നിന്ന് ഒറ്റ ദിവസത്തിനിടെ കാണാതായ ആറു പെണ്‍കുട്ടികളെയും കണ്ടെത്തി. ഒരാള്‍ ഒഴികെ എല്ലാവരും കമിതാക്കളോടൊപ്പമാണ് വീടുവിട്ടതെന്നും കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചതായും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് നാടുവിടാന്‍ ശ്രമിച്ചത്. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി , വടക്കാഞ്ചേരി, അയ്യന്തോള്‍ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നാണ് കുട്ടികളെ കാണാതായത്. വിവിധ ഇടങ്ങളിലായി ആണ് ഇവരെ പൊലീസ് കണ്ടെത്തിയത് കാസര്‍കോഡ്, കൊല്ലം എന്നിവിടങ്ങളില്‍ നിന്നാണ് 2 പേരെ കണ്ടെത്തിയത് . മറ്റുള്ളവര്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണയത്തിൽ ആയവർക്കൊപ്പമാണ് ഇവര്‍ നാടു വി്ടാന്‍ ശ്രമിച്ചത്. ഒരു കേസില്‍ അയല്‍വാസിക്കൊപ്പമാണ് വീ്ട്ടില്‍നിന്നു പോയതെന്ന് പൊലീസ് പറഞ്ഞു.കൊല്ലത്ത് നിന്നും കാസര്‍കോട് നിന്നുമാണ് രണ്ട് പേരെ കണ്ടെത്തിയത്. ജില്ലയിലെവ്യത്യസ്ത സ്ഥലങ്ങളില്‍നിന്നായി കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ആറ് പേരെയാണ് ഇന്നലെ മുതല്‍ കാണാതായത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍എന്നാല്‍ ആറ് പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പോലീസ് പറയുന്നുകുട്ടിയായിരുന്നു.

സോഷ്യൽ  മീഡിയ ഉപയോഗം ഇപ്പോൾ കുട്ടികളയിൽ വർധിച്ച വരുകയാണ് , സോഷ്യൽ മീഡിയ വഴി ഇന്പരിചയപെട്ടവർക്കൊപ്പം കുട്ടികൾ പോകുന്നത് ഇത് ഒപതിവായി വരുകയാണ് . ഇന്നലെ രാത്രിയോടെയാണ് തൃശൂർ റൂറൽ, സിറ്റി പോലീസ് പരിധികളിൽ നടത്തിയ പരിശോധനയിൽ ആറ് പേരെ കാണാതായ സംഗതി ശ്രദ്ധയിൽപ്പെട്ടത്. 24മണിക്കൂറിനുള്ളിൽ ആറ് പേരെയും കാണാതായത് പോലീസിനെ ആശങ്കയിലാഴ്ത്തുന്നു 24 മണിക്കൂറിനിടെ കാണാതായ ആറ് വിദ്യാർഥിനികളിൽ രണ്ടു പേരെ കണ്ടെത്തി. പുതുക്കാട്, അയ്യന്തോൾ എന്നിവിടങ്ങളിൽ നിന്ന് കാണാതായ പെൺകുട്ടികളെയാണ് കണ്ടെത്തിയത്. ഇന്നലെ  ഒരാളെ കൊല്ലത്ത് നിന്നും മറ്റൊരാളെ തൃശൂരിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. പുതുക്കാട് നിന്ന് കാണാതായ കുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.

Krithika Kannan