പുതിയ തിരക്കഥയെ പറ്റി വാതോരാതെ സംസാരിച്ച് ശ്രീനിയേട്ടന്‍!! എല്ലാവര്‍ക്കും സന്തോഷിക്കാമെന്ന് നടി സ്മിനു

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ ആങ്കപ്പെടാനില്ലെന്നും വൈകാതെ തന്നെ സിനിമാലോകത്തേക്ക് തിരിച്ചുവരുമെന്നും നടി സ്മിനു സിജോ. ശ്രീനിവാസനെ വീട്ടിലെത്തി സന്ദര്‍ശിച്ചാണ് സ്മിനു ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീനിവാസനെ സന്ദര്‍ശിച്ച ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് സ്മിനു.

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയുള്ളതാണ് ഈ ഫോട്ടോ, എന്നു പറഞ്ഞാണ് കുറിപ്പ്. ചെറിയ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ ആരോഗ്യവാനാണെന്നും സ്മനു കുറിക്കുന്നു.

ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി, സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച് വിമലാന്റി, കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ശ്രീനിയേട്ടനും.
ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോള്‍ മതി മറന്നു ചിരിക്കുന്ന സ്‌നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും കണ്ടു.

ധ്യാന്‍ ഇന്റര്‍വ്യൂവില്‍ പറയാന്‍ മറന്നതൊ അതൊ അടുത്ത ഇന്റര്‍വ്യൂവില്‍ പറയാന്‍ മാറ്റിവച്ചതൊ അറിയില്ല. എന്തായാലും പഴയ നര്‍മ്മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞ് ശ്രീനിയേട്ടന്‍ ചിരിക്കുകയായിരുന്നെന്നും സ്മിനു കുറിച്ചു.

ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചിലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. പൂര്‍ണ ആരോഗ്യവാനായി എഴുതാന്‍ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെ പറ്റിയാണ് ശ്രീനിയേട്ടന്‍ വാതോരാതെ സംസാരിച്ചത്. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവാന്‍.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago