CBI ആറാം ഭാഗം..!? ആരാധകര്‍ കാത്തിരുന്ന ഉത്തരം ഇതാ..!!

മലയാള സിനിമയില്‍ മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസിന്റെ ഓരോ ഭാഗവും സൃഷ്ടിച്ച തരംഗം ചെറുതല്ല. ഇപ്പോഴിതാ സിനിമയുടെ അഞ്ചാം ഭാഗം എത്രയും പെട്ടെന്ന് തന്നെ സിനിമാ പ്രേമികള്‍ക്കിടയിലേക്ക് എത്താനിരിക്കെ ചിത്രത്തിന്റെ ആറാം ഭാഗത്തെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. സിബിഐ അഞ്ചാം ഭാഗം സിബിഐ ദ ബ്രെയിനിന്റെ ടീസര്‍ കൂടി പുറത്ത് വന്നതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ഈ സിനിമയ്ക്ക് ഒരു ആറാം ഭാഗം

കൂടിയുണ്ടാകുമോ എന്ന ചോദ്യത്തിന് സിനിമയുടെ തിരക്കഥാകൃത്ത് തന്നെ ഉത്തരം നല്‍കിയിരിക്കുകയാണ്. ഇതോടെ ആരാധകരുടെ വലിയൊരു ചോദ്യത്തിന് ഉത്തരം ആയിരിക്കുകയാണ്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ”അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം,” എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ അങ്ങനെയൊരു ശുഭപ്രതീക്ഷ കൂടി ആരാധകരില്‍ ഉണ്ടായിരിക്കുകയാണ്. അതേസമയം, സിനിമ വിലയിരുത്തേണ്ടത് പ്രേക്ഷകര്‍ തന്നെയാണ് എന്ന് കൂടി പറയുകയാണ് അദ്ദേഹം…

ഈ സിനിമയെ കുറിച്ച് ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അഭിപ്രായം തന്നെ ആയിരിക്കും എന്റേയും അഭിപ്രായം എന്നാണ് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നത്. അതേസമയം, എല്ലാവര്‍ക്കും ധൈര്യമായിട്ട് കാണാവുന്ന സിനിമയാണ് സിബിഐ 5 ദി ബ്രെയിന്‍. ഞാന്‍ ഇതിനകത്ത് കൂടുതലായി ഒന്നും അവകാശപ്പെടുന്നില്ല. നിങ്ങളെല്ലാവരും വന്ന് കണ്ടിട്ട് തീരുമാനിക്കുക. അല്ലാതെ അഭിപ്രായം പറയാനില്ല…

എന്ന് കൂടി അദ്ദേഹം പ്രതികരിച്ചു. അതേസമയം, ഒരുപാട് കാലത്തിന് ശേഷം മലയാളത്തിന്റെ അമ്പിളിക്കല ജഗതി ശ്രീകുമാര്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്ന ഒരു സിനിമ കൂടിയാണ് സിബിഐ അഞ്ചാം ഭാഗം. അങ്ങനെ ഒരുപാട് പ്രത്യേകതകള്‍ നിലനില്‍ക്കെ സിനിമയുടെ റിലീസ് ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 

 

Rahul

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

8 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago