ഇവിടെ കിടന്ന് ഉറങ്ങിയാൽ മതിയോ പ്രസവിക്കണ്ടായോ എന്ന് ലേബർ റൂമിൽ വെച്ച് ഡോക്ടർ ചോദിച്ചു

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകർ ഉള്ള താരമാണ് സ്നേഹയും ശ്രീകുമാറും. ഇരുവരും വിവാഹിതർ ആയതും ആരാധകർക്ക് ഏറെ സന്തോഷം ഉണ്ടാക്കിയായിരുന്നു. നിരവധി പേരാണ് ഇവർക്ക് ആശംസകളുമായിഎത്തിയത് . അടുത്തിടെ ആണ് ഇവർക്ക് ഒരു കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ പ്രസവത്തെ കുറിച്ച് സ്നേഹ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സ്നേഹയുടെ വാക്കുകൾ ഇങ്ങനെ, പലരും എന്നോട് ചോദിച്ചു ഡെലിവറി സ്റ്റോറി പങ്കുവെക്കാമോ എന്ന്. അങ്ങനെ പറയത്തക്ക സ്റ്റോറി ഒന്നും എനിക്ക് ഇല്ലായിരുന്നു. ഒൻപതാം മാസം വരെ ഞാൻ ഓക്കേ ആയിരുന്നു. എനിക്ക് പറയത്തക്ക ഒരു കുഴപ്പവും ഇല്ലായിരുന്നു. ഒൻപത് മാസം തികഞ്ഞപ്പോൾ ആണ് ഞാൻ അഡ്മിറ്റ് ആകുന്നത്.

ഒൻപത് മാസം ആയത് കൊണ്ട് തന്നെ പെയിൻ ഇൻഡ്യൂസ് ചെയ്യുകയിരുന്നു. പെയിൻ വരുന്നത് വരെ കഴിക്കാൻ വേണ്ടി ഞാൻ മിച്ചർ ഒക്കെയായിട്ടാണ് പോയത്. എന്നാൽ വെളുപ്പിനെ ഒരു അഞ്ചര ഒക്കെ ആയപ്പോഴേക്കും എന്നെ ലേബർ റൂമിലേക്ക് കൊണ്ട് പോയി. അത്ര നേരുത്തെ കൊണ്ട് പോകുമെന്ന് എനിക്ക് അറിയിലായിരുന്നു. അവിടെ വെച്ച് അവർ എനിമ തന്നു വയർ ഒക്കെ കഴുകി. അപ്പോൾ തന്നെ എനിക്ക് ടെൻഷൻ ആയി. കാരണം ഡെലിവറി കഴിയുന്നത് വരെ ഒന്നും കഴിക്കാൻ പറ്റില്ല എന്നാണ് ഞാൻ കരുതിയത്. എനിക്ക് വിശപ്പ് സഹിക്കാൻ കഴിയാത്ത ആൾ ആണ്. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അവർ എനിക്ക് ഇഡലിയും ചട്നിയും തന്നു. അത് കഴിച്ച് ഞാൻ ലേബർ റൂമിൽ സമയം ചിലവഴിച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി. അപ്പോൾ ഒരു ജൂനിയർ ഡോക്ടർ വന്നു ചോദിച്ചു ഇവിടെ കിടന്നു ഉറങ്ങിയാൽ മതിയോ? നമുക്ക് പ്രസവിക്കണ്ടായോ എന്ന്. എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കൊണ്ട് നോർമൽ ഡെലിവറി ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഉച്ച ആയപ്പോഴേക്കും ഡോക്ടർ പറഞ്ഞു കുഞ്ഞിന്റെ താൾ മാത്രമേ വരുന്നുള്ളു, കുഞ്ഞിന് വെയ്റ്റ് കൂടുതൽ ആണെന്ന്. അങ്ങനെ സിസ്സേറിയൻ ചെയ്യുകയായിരുന്നു. എന്നാൽ കുഞ്ഞിന്റെ കഴുത്തിൽ കോഡ് ചുറ്റിയത് കൊണ്ടാണ് പെട്ടന്ന് സിസ്സേറിയൻ ചെയ്തത് എന്ന് പിറ്റേ ദിവസമാണ് ഡോക്ടർമാർ പറഞ്ഞത്. ഞങ്ങൾ പേടിക്കുമെന്ന് കരുതിയാണ് അവർ ആ കാര്യം പറയാതിരുന്നത് എന്നുമാണ് സ്നേഹ പറയുന്നത്.

Devika

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

22 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago