എന്റെ ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറിന്റെതാണ്-സ്‌നേഹ ശ്രീകുമാര്‍

Follow Us :

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാര്‍. തുടര്‍ന്ന് നിരവധി മണ്ഡോധരി എന്ന കഥാപാത്രമാണ് സ്‌നേഹയുടെ കരിയറില്‍ ബ്രേക്കായത്. സിനിമയിലും തന്റേതായ ഇടംപിടിയ്ക്കാന്‍ സ്‌നേഹയ്ക്കായി. സോഷ്യലിടത്ത് സജീവമായ താരം എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. കുഞ്ഞ് കേദാറിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കിടാറുണ്ട്.

ഇപ്പോഴിതാ കേദാറിന് ഒന്നാം പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുകയാണ് താരം. ഹൃദ്യമായ കുറിപ്പിനൊപ്പമുള്ള കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഈ സമയത്തു ലേബര്‍റൂമില്‍ വേദന തുടങ്ങി കിടക്കുവായിരുന്നു. ഉച്ചക്ക് വാവയെ കിട്ടുംവരെയുള്ള സമയം വേദനയും ചെറിയ പേടിയും ഒക്കെയായി മുന്നോട്ടു പോയി.

ഇപ്പഴും എന്റെ ദൈവത്തിന്റെ മുഖം സൂസന്‍ ഡോക്ടറിന്റെയാണ്. മോനെ എന്നെ കാണിക്കാന്‍ കൊണ്ടുവന്നപ്പോള്‍ ഒരു പീക്കിരി ??. പിന്നീടുള്ള ദിവസങ്ങള്‍ ഇന്നുവരെയും ഓരോ അനുഭവങ്ങള്‍ ആയിരുന്നു. എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള ദിവസങ്ങള്‍. ഞാന്‍ അമ്മ ആയിട്ടു ഇന്നേക്ക് ഒരു വര്‍ഷം ??എന്റെ കേദാറിനു ഇന്ന് ഒരു വയസ് എന്നാണ് സ്‌നേഹ പങ്കുവച്ചിരിക്കുന്നത്.

2019ലാണ് സ്നേഹയും ശ്രീകുമാറും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. മറിമായത്തില്‍ ശ്രീകുമാറും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. വിവാഹശേഷം നാലുവര്‍ഷം കാത്തിരുന്നാണ് കുഞ്ഞ് കേദാര്‍ എത്തിയത്.