സ്‌നേഹയ്ക്കും ശ്രീകുമാറിനും ആൺ കുഞ്ഞ് പിറന്നു!

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരങ്ങൾ. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക്  വിരാമിട്ട് ഇരുവർക്കും ആൺകുട്ടി ജനിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് കുഞ്ഞ് ജനിച്ചത്. നിരവധി താരങ്ങളാണ് ഇവരുവർക്കും ആശംസകളറിയിച്ചെത്തിയത്.

കുഞ്ഞിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സ്‌നേഹയക്കും ശ്രീകുമാറിനും കുഞ്ഞ് ജനിച്ചത്.തന്റെ ഗർഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. അതേ സമയം സ്‌നേഹയുടെയും ശ്രീകുമാറിന്റെയും പുത്തൻ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിറവയറിലുള്ള ഒരു മ്യൂസിക്കൽ വിഡിയോ ആണ് ഇരുവരും ആരാധകരുമായി പങ്കുവച്ചത്.

പൊന്നൂഞ്ഞാലി’ എന്ന ഗാനത്തിന്റെ ദൃശ്യവിഷ്‌കാരമാണ് ഇത്തവണ ഇരുവരും പ്രേക്ഷകർക്കായി സമ്മാനിച്ചത്. സ്‌നേഹത്തോടെ കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷമാണ് വിഡിയോയിൽ കാണിക്കുന്നത്. ഭാര്യയെ സ്‌നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറും സ്‌നേഹയുടെ നൃത്തച്ചുവടുകളുമെല്ലാം വീഡിയോയിൽ കണാം.2019 ഡിസംബറിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു സ്‌നേഹയുടെയും ശ്രീകുമാറിന്റെ വിവാഹം നടന്നത്‌. മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രമായി സ്‌നേഹയും ലോലിതനായി ശ്രീകുമാറും വേഷമിടുന്നുണ്ട്‌.

 

Ajay

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

5 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

7 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

7 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

8 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

9 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

11 hours ago