ആവോളം സ്നേഹം നിറച്ച് മമ്മൂക്ക; കുഞ്ഞ് കേദാറിനെ കളിപ്പിച്ചും കൊഞ്ചിച്ചും ​മെ​ഗാ സ്റ്റാർ, വീഡിയോ വൈറൽ

തുടർ വിജയങ്ങളും വിസ്മിയിപ്പിക്കുന്ന അഭിനയ പ്രകടനങ്ങളുമായും ആരാധകർക്ക് ആവേശം പകരുകയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. താരത്തിന്റെ ഒരു ചെറിയ കാര്യങ്ങൾ പോലും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ മമ്മൂട്ടിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടൻ ശ്രീകുമാറിന്റെയും സ്നേഹയുടെയും മകനായ കേദാറിന് ഒപ്പമാണ് മമ്മൂട്ടി ഉള്ളത്. ടർബോ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വീഡിയോ.

മമ്മൂട്ടിയെ കാണാനായാണ് കുഞ്ഞുമായി സ്നേഹയും ശ്രീകുമാറും എത്തിയത്. കേദാറിനോട് കുശലം പറയുകയും ശ്രീകുമാറിനോടും സ്നേഹയോടും തമാശകൾ പറഞ്ഞ് ചിരിക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. “സ്നേഹവും വാത്സല്യവും നിറഞ്ഞ നിമിഷങ്ങൾ…കേദാർ മമ്മൂക്കായെ കാണാൻ പോയപ്പോൾ”, എന്നാണ് വീഡിയോ പങ്കുവച്ച് സ്നേഹ കുറിച്ചത്. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ശ്രീകുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം ഷൂട്ടിങ്ങുള്ള ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസിന്റേതാണ്. മമ്മൂട്ടി കമ്പനി ആണ് നിർമ്മാണം. ഭ്രമയു​ഗം ആണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ജനുവരിയിൽ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് വിവരം. നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെ ആണ് ഭ്രമയു​ഗത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക. ബസൂക്ക എന്നൊരു ചിത്രവും മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇപ്പോൾ കാതൽ സിനിമയുടെ വിജയത്തിന്റെ ആഘോഷത്തിലാണ് മമ്മൂട്ടി.

Gargi

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

15 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago