Categories: Film News

കുഞ്ഞ് കേദാറിന് കണ്ണന്റെ മുന്നിൽ ചോറൂണ്, ചിത്രങ്ങൾ പങ്കിട്ട് സ്നേഹ, ആശംസകളുമായി ആരാധകർ

ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ മുന്നിലാണ് ശ്രീകുമാർ – സ്നേഹ ദമ്പതികൾ. ഇരുവരും 2019ലാണ് വിവാഹിതരാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇരുവർക്കും ഒരു ആൺകുഞ്ഞ് ജനിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സ്നേഹ മകൻ കേദാറിനെ കുറിച്ചുള്ള വിശേഷങ്ങളും മുടങ്ങാതെ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ മകന് ഗുരുവായൂരിൽ ചോറൂണ് നടത്തിയതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സ്‍നേഹ.

സ്‍നേഹയുടെയും ശ്രീകുമാറിന്റെയും കുഞ്ഞിന് ആശംസകളും പ്രാർത്ഥനകളുമായി നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. നേരത്തെ,
അഭിനയം പോലെ തന്നെ തനിക്ക് ഏറെ ഇഷ്ടമുള്ള കഥകളിയിലേക്കും തിരിച്ചുവരവും സ്നേഹ നടത്തിയിരുന്നു. വീണ്ടും കഥകളി വേഷം കെട്ടിയതിൻറെ സന്തോഷവും താരം പങ്കുവെച്ചു.

“ഗർഭകാലവും പ്രസവവും കഴിഞ്ഞ് ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കഥകളി വേഷം കെട്ടി. ദക്ഷയാഗത്തിലെ ഭദ്രകാളി. 11-ാം വയസിലെ അരങ്ങേറ്റത്തിന് വേഷം കെട്ടുമ്പോൾ ഉള്ള അതേ പേടി ഉള്ളിൽ ഉണ്ടായിരുന്നു, ഒപ്പം പനിയും. എന്നാലും എനിക്ക് ധൈര്യം തന്നത് എന്റെ ഗുരുനാഥൻമാരായ കലാമണ്ഡലം ഇ വാസുദേവൻ മാഷും കലാമണ്ഡലം ശ്രീകുമാർ ആശാനും ആണ്.. ആദ്യമായി വേദിയിൽ പോകുന്ന മനസുമായി നിന്ന എനിക്ക് ഇടയ്ക്കു സംശയങ്ങളും പേടിയും മാറി മാറി വന്നു. ഒരു കൊച്ചിനെ ആദ്യമായി വേദിയിലേക്ക് വിടുന്നപോലെ എല്ലാരും എന്റെ കൂടെനിന്നു” – സ്നേഹ പറഞ്ഞു.

Ajay Soni