ഞാൻ എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയു, ശോഭന

Follow Us :

നിരവധി സിനിമയിൽ ഒന്നിച്ച് അഭിനയിച്ച താരങ്ങൾ ആണ് മോഹൻലാലും ശോഭനയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ഹിറ്റ് ആയതോടെ ഭാഗ്യ ജോഡികൾ എന്ന പേരും ഇരുവരും സ്വന്തമാക്കിയിരുന്നു. വർഷങ്ങൾ കൊണ്ട് അടുത്ത സുഹൃത്തുക്കളുമാണ് ഇവർ. ഏകദേശം മുപ്പത് വർഷത്തിൽ കൂടുതലായുള്ള സൗഹൃദമാണ് മോഹൻലാലും ശോഭനയും തമ്മിലുള്ളത്. ഇരുവരും ഒന്നിച്ച് സ്‌ക്രീനിൽ വരുമ്പോഴുള്ള സ്ക്രീൻ പ്രേസേന്റ്സ് അപാരമാണ് എന്നാണ് പ്രേക്ഷകരും പറയുന്നത്. സൗഹൃദത്തിന്റെ പുറത്ത് ശോഭന മോഹൻലാലിനെ ലാലു എന്നാണ് വിളിക്കുന്നതും.

പലപ്പോഴും ഇരുവരുടെയും പേര് ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് ആ കാലത്ത് വന്നിരുന്നത്. എന്നാൽ അതെല്ലാം വെറും ഗോസിപ്പ് മാത്രമാണെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു. കാലം ഇത്ര കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടുമില്ല. ഇപ്പോൾ ശോഭന മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ശോഭനയുടെ വാക്കുകൾ ഇങ്ങനെ, ഇമോഷണൽ രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് കണ്ണുനീർ വരാറില്ല. ഇങ്ങനെ കണ്ണുനീർ വരാൻ വേണ്ടി ഞാൻ ഗ്ലിസറിൻ ഉപയോഗിക്കുമായിരുന്നു. കെട്ടിപ്പിടിച്ച് അഭിനയിക്കുന്ന സമയത്ത് ഒക്കെ ഈ ഗ്ലിസറിൽ ലാലുവിന്റെ ഡ്രെസ്സിൽ ഒക്കെ പറ്റുമായിരുന്നു. നിന്റെ മൂക്കള എന്റെ വസ്ത്രത്തിൽ ആക്കരുത് എന്നാണു ലാലു അപ്പോൾ തമാശ രൂപേണ എന്നോട് പറയുന്നത്. അത് ഗ്ലിസറിൻ ആണെന്ന് എത്ര പറഞ്ഞാലും ലാലു അങ്ങനെയേ പറയുമായിരുന്നുള്ളു എന്നും ശോഭന പറഞ്ഞു.