മമ്മുക്കയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം: അഭിമുഖങ്ങളില്‍ നടിയുടെ പരാതിയുമില്ല, അമ്മയുടെ നിലപാടുമില്ല

നടന്‍ മമ്മുക്കയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ കുലപതികളില്‍ ഒരാളായി വാഴുന്ന മമ്മുക്ക, മലയാള സിനിമാ മേഖലയിലെ സുപ്രധാനമായ സമകാലിക വിഷയങ്ങളില്‍ മൗനം പാലിക്കുന്നതിന് എതിരെയാണ് പ്രതിഷേധം ഇരമ്പുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയിട്ടും ഇരയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പോലും മമ്മൂട്ടി തയ്യാറാകാത്തതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചിരിക്കുന്നത്.

പുഴു ആണ് മമ്മുട്ടിയുടേത് ആയി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഒ ടി ടിയില്‍ പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അടക്കം അഭിമുഖം നല്‍കാന്‍ മമ്മൂട്ടി തയ്യാറായിട്ടുണ്ട്. എന്നാല്‍ ഒറ്റ അഭിമുഖത്തില്‍ പോലും സമകാലിക വിഷയങ്ങളില്‍ ഒരു വാക്കുപോലും മിണ്ടാത്ത മമ്മുക്ക, സിനിമയുടെ പ്രൊമോഷനില്‍ മാത്രമാണ് ശ്രദ്ധ നല്‍കിയിരിക്കുന്നത്.

അവതാരകര്‍ താരത്തോട് ചോദിക്കുന്ന ചോദ്യങ്ങളിലും യുവ നടിയുടെ പീഡന പരാതി, നടന്‍ വിജയ് ബാബു, വിജയ് ബാബുവിന് എതിരെ താര സംഘടനയായ അമ്മയുടെ നിലപാടിലുള്ള അഭിപ്രായം, സിനിമാ മേഖലയിലെ നടിമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ഉള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട തുടങ്ങിയവയില്‍ ഒന്നും തന്നെ പ്രതിപാതിക്കുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ അവതാരകര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടാകാം എന്നാണ് വിലയിരുത്തല്‍. മമ്മുക്കയുടെ ഒരു ഇന്റര്‍വ്യൂ ലഭിക്കുക എന്ന അവസരം ജേര്‍ണലിസ്റ്റിക് എത്തിക്‌സിന്റെ പേരില്‍ മാധ്യമങ്ങള്‍ നഷ്ടപ്പെടുത്താന്‍ തയ്യാറായിട്ടുണ്ടാവില്ലാ എന്നും കരുതപ്പെടുന്നു.

അതേസമയം, മമ്മൂട്ടി പോലെയുള്ള മുന്‍ നിര താരങ്ങള്‍ക്ക് ഒരു വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇന്നത്തെ കാലത്ത് ഒരു മാധ്യമത്തിന്റെ മുമ്പില്‍ എത്തേണ്ട കാര്യമില്ലായെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പോലും ശക്തമായ നിലപാട് പ്രകടിപ്പിക്കാനും, അതിന് പരമാവധി പ്രചാരം നല്‍കാനും കെല്‍പ്പുള്ള മമ്മൂട്ടി ഇതുവരെ ഈ വിഷയങ്ങളി ഒന്നും പ്രതികരിച്ചില്ലായെങ്കില്‍, അഭിമുഖങ്ങളില്‍ പ്രതികരിക്കും എന്ന് കരുതുന്ന പ്രേക്ഷകര്‍ മണ്ടന്മാര്‍ ആണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago