Categories: Film News

സോഷ്യല്‍ മീഡിയയില്‍ കാമുകിക്കൊപ്പം ഫോട്ടോ ഇട്ട് തരംതാഴുന്നത് തന്നോളം പോന്ന ആണ്‍മക്കളുള്ള ഗോപിസുന്ദര്‍, ഇതെന്തൊരു അച്ഛനെന്നു കമന്റുകള്‍

ഗോപീ സുന്ദര്‍ അമൃത വിവാഹം സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. നവ ദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍െ പങ്കുവെക്കുന്ന ഓരോ നിമിഷങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയാണ്. ഒപ്പം ഇവരുടെ യാത്രകളും. കഴിഞ്ഞ ദിവസം ദമ്പതികളുടെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍, ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കാമുകിക്കൊപ്പമുള്ള വിവിധ നിമിഷങ്ങള്‍ പങ്കുവെച്ച് ലൈക്കും കമന്റും നേടുന്ന ഈ ഗോപീ സുന്ദര്‍ തന്നോളം പോന്ന രണ്ട് ആണ്‍മക്കളുടെ അച്ഛനാണ്. സ്വന്തം മക്കള്‍ ഉള്‍പ്പെടെ ഈ ചിത്രങ്ങളൊക്കെ കാണുമെന്ന് അറിഞ്ഞുകൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ എന്നൊക്കെ കമന്റുകളുണ്ട്.

ഇപ്പോള്‍ നടന്റെ സ്വകാര്യ ജീവിതം ചികയുന്ന തിരക്കിലാണ് ചിലര്‍. ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ അഭിയ ഹിരണ്‍മയ് യുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ആയിരുന്നു ഇയാള്‍. ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോള്‍ അമതൃയ്ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത് എന്നാണ് സോഷ്യല്‍ മീഡിയയുടെ ചര്‍ച്ച.

എന്നാല്‍, ഇയാളുടെ ആദ്യ ഭാര്യയും ഇയാളുടെ രണ്ട് കുട്ടികളുടെ അമ്മയുമായ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല. ഫേസ്ബുക്കില്‍ സജീവമായിരുന്ന പ്രിയ ഇപ്പോഴും പ്രൊഫൈല്‍ നെയിമില്‍ പ്രിയ ഗോപി സുന്ദര്‍ എന്ന് തന്നെയാണ് ഉള്ളത്. ഗോപി സുന്ദറിനൊപ്പം പങ്കുവച്ച ഫോട്ടോകള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല. കല്യാണം കഴിഞ്ഞ പുതുമോടിയിലുള്ള ഫോട്ടോകള്‍ മുതല്‍ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്.

2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കി ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. എന്തായാലും ആ കുട്ടികളെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago