Film News

ആ കുഞ്ഞിന് വരെ നാണക്കേട് വരുത്താൻ എന്തെല്ലാം കോപ്രായം കാണിക്കുന്നു! അമല പോളിന് അധിക്ഷേപിച്ചു കൊണ്ട് സോഷ്യൽ മീഡിയ

തമിഴിലും, മലയാളത്തിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അമല പോൾ, മിക്കപ്പോളും താരത്തിന്റെ വസ്ത്ര ധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സോഷ്യൽ മീഡിയിൽ എത്താറുണ്ട്, കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം ആടുജീവിതത്തിന്റെ പ്രെസ് മീറ്റിംഗിൽ  സ്ലീവ് ലെസായ ഡീപ്പ് നെക്കുള്ള കരിനീല നിറത്തിലുള്ള ​ഡ്രസ്സും സ്നീക്കേഴ്സും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്,ഇപ്പോൾ നടിയുടെ ഈ വസ്ത്ര ധാരണത്തിന്റെ പേരിലാണ് സോഷ്യൽ മീഡിയിൽ വിമർശനം എത്തുന്നത്.

ഇത്തരം വസ്ത്രധാരണം ​ഗോവയിൽ പോരെ, പ്രസ്മീറ്റിന് വരുമ്പോഴെങ്കിലും മാന്യമായ വേഷം ധരിക്കാമായിരുന്നില്ലേ, ബെഡ്ഡിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് പോകുന്നത് പോലെയുണ്ട്. ഇന്ത്യൻ പ്രണയ കഥ ഇറങ്ങുമ്പോൾ എനിക്ക് അമലയോട് ഒരു ഇഷ്ടമുണ്ടായിരുന്നു എന്നാൽ ഇപ്പോൾ എനിക്കിഷ്ടമല്ല അമലയെ എന്നും പറയുന്നവരുണ്ട്, ഒരിടത്തെങ്കിലും മര്യാദക്ക് ഡ്രസ്സ്‌ ഇട്ട് വന്നാൽ മതിയാരുന്നു, വളർന്ന് കഴിയുമ്പോൾ ആ കുഞ്ഞിന് നാണക്കേടുൺണ്ടാക്കാൻ വേണ്ടി കോപ്രായം കാട്ടുന്നു എന്നൊക്കെയാണ് കമന്റുകൾ വന്നത്.

ചിലർ അമലയ്ക്ക് വേണ്ടി വാദിച്ചെത്തി. ഗർഭിണിയാണെന്ന പരി​ഗണനയെങ്കിലും നൽകിക്കൊണ്ട് കമന്റ് ചെയ് എന്നാണ്പറയുന്നത്, അവർ അവർക്ക് കംഫേർട്ടായ വസ്ത്രങ്ങൾ ധരിക്കട്ടെ. അത് കാണാൻ താൽപര്യമില്ലാത്തവർ വീഡിയോ കാണണ്ട എന്നാണ് ചിലർ പറയുന്നത്.

 

Suji