നിനക്ക് പ്രാന്താണ്…! പൊട്ട സിനിമയാണെന്ന് പലരും പറഞ്ഞു! – മുരളി ഗോപി

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയില്‍ പേരെടുത്ത വ്യക്തിയാണ് മുരളി ഗോപി. ഒരുപിടി ഹിറ്റ് സിനിമകളുടെ തിരക്കഥ ഒരുക്കിയ അദ്ദേഹത്തെ കുറിച്ച് സിനിമാ ഗ്രൂപ്പില്‍ വന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ അദ്ദേഹം കമ്മാരസംഭവം എന്ന സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. രാഗീത് ആര്‍ ബാലനാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

കമ്മാരസംഭവം എന്ന സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുരളി ഗോപി നല്‍കുന്ന മറുപടി ഇപ്രകാരമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്… കമ്മാര സംഭവത്തിന് ഒരു സെക്കന്റ്് പാര്‍ട്ട് മനസ്സില്‍ ഉണ്ടെന്നും അത് സംഭവിക്കുമോ എന്ന കണ്ടറിയണം എന്നും അദ്ദേഹം പറഞ്ഞതായാണ് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്. അതേസമയം, കമ്മാര സംഭവം വേറെ ഭാഷയില്‍ ആയിരുന്നെങ്കില്‍ വലിയ ശ്രദ്ധ നേടുമായിരുന്നോ എന്ന ചോദ്യത്തിന് ഒരു സിനിമയെ കുറിച്ചും നമുക്ക് അങ്ങനെ പോയേനെ വന്നേനെ എന്ന രീതിയില്‍

സംസാരിക്കാന്‍ പറ്റില്ലെന്നാണ് മുരളി ഗോപി ഉത്തരം പറഞ്ഞതെന്ന് കുറിപ്പില്‍ പറയുന്നു. ഒരു ഗാംമ്ബ്ലിംഗ് പോലെയാണ് സിനിമ. എല്ലാം കാലത്തിന്റെ കൈയ്യിലാണ്.അത് അതിന്റെതായ വിധി അത് തീരുമാനിക്കുന്ന ഒരു സ്ഥലമാണെന്നും അദ്ദേഹം പറയുന്നു.. അതേസമയം, ‘നിനക്ക് പ്രാന്താണ്.. ഇതുപോലെ ഒരു പൊട്ടാ സിനിമ.. എന്താണ് ഇതില്‍ ഉള്ളത് എന്താണ് ഇതിനും മാത്രം ഇതില്‍ ഉള്ളത്?

എന്നെല്ലാം പലരും മുരളി ഗോപിയോട് കമ്മാരസംഭവത്തെ കുറിച്ച് വന്ന് ചോദിച്ചിരുന്നുവത്രെ. ഇതേ കുറിച്ചും ഈ കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, ഈ സിനിമയുടെ രണ്ടാം ഭാഗം വരണം എന്ന ആഗ്രഹം തന്നെയാണ് കുറിപ്പില്‍ ഉടനീളം കാണാന്‍ സാധിക്കുന്നത്.

മൂന്നേകാല്‍ മണിക്കൂറോളം ദൈര്‍ഘ്യമുള്ള കമ്മാരസംഭവം എന്ന സിനിമ ദിലീപിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം എന്ന് എനിക്ക് തോന്നിയ ഒരു സിനിമ കൂടിയാണെന്ന് കുറിപ്പില്‍ പറയുന്നു.

അതുപോലെ തന്നെ എടുത്തു പറയേണ്ട മികച്ച പ്രകടങ്ങള്‍ ആയിരുന്നു മുരളി ഗോപിയുടെയും സിദ്ധാര്‍ഥിന്റെയും എന്നും കുറിപ്പിലൂടെ രാഗീത് ചൂണ്ടിക്കാട്ടുന്നു.

Sreekumar

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago