Malayalam Article

യുവതിയെ ഉപദ്രവിച്ചു ; സോഷ്യല്‍ മീഡിയ താരം മീശ വിനീതിനെ വീണ്ടും പൊക്കി പൊലീസ്

കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി’മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വിവരം.സോഷ്യല്‍ മീഡിയ താരം പൊലീസ് പിടിയില്‍ എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന കേസില്‍ സോഷ്യല്‍ മീഡിയ താരം പൊലീസ് പിടിയില്‍.കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി’മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു. താൻ നില്‍ക്കുന്നിടത്ത് വന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച്‌ തിരുവനന്തപുരത്തു നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ യുവതി കിളിമാനൂരില്‍ എത്തുകയായിരുന്നു.

ബസില്‍ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കില്‍ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിച്ച്‌ ഭീഷണിപ്പെടുത്തുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനഹാനി വരുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി കിളിമാനൂര്‍ പൊലീസില്‍ എത്തി ഇതു സംബന്ധിച്ച്‌ പരാതി നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് വിനീതിനെ പിടികൂടുകയായിരുന്നു.കാറും സ്കൂട്ടറും ഉള്‍പ്പെടെ മോഷണത്തിന് കന്റോണ്‍മെന്റ്, കല്ലമ്പലം, നഗരൂര്‍, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ വിനീതിന്റെ പേരിലുണ്ട്. യുവതിയുടെ പരാതിയില്‍ 294(b), 323, 324, 506, 354 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിടികൂടിയ പ്രതിയെ അറസ്റ്റു രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതാദ്യമായല്ല വിനീത് ഇത്തരത്തിൽ ഉള്ള കേസിൽ പെടുന്നത്. ഇതിനു മുൻപും ഇയാൾക്ക് എതിരെ ഇത്തരത്തിലുള്ള പരാതികൾ വന്നിട്ടുണ്ട്. ജയിൽ ശിക്ഷ അടക്കം ഇയാൾ നിരവധി കേസുകളിൽ പെട്ട് അനുഭവിച്ചിട്ടുമുണ്ട്. പീഠനം മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാൾ ഇതിനു മുൻപും ശിക്ഷ അനുഭവിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന പെൺകുട്ടികളെയാണ് ഇയാൾ ഇത്തരത്തിൽ കബളിപ്പിപ്പിക്കുന്നത്.

Revathy