‘പ്രശ്നക്കാരെ‘ വച്ച് പടം ചെയ്തിട്ട് കുഴപ്പമുണ്ടായോ, ഷൈന്റെ കുറിക്ക് കൊള്ളുന്ന ചോദ്യം, അതിനെ വെല്ലുന്ന ഉത്തരം!

‘പ്രശ്നക്കാരായ’ ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും നായകരാക്കി സിനിമ ചെയ്തപ്പോൾ എന്തെകിലും കുഴപ്പമുണ്ടായോ… ചോദ്യം ചോദിച്ചത് ഷൈൻ ടോം ചാക്കോ തന്നെയാണ്. ‘ഡാൻസ് പാർട്ടി’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ സോ​ഹൻ സീനുലാലിനോടാണ് ഷൈൻ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്. സംവിധായകൻ അതിന് കൃത്യമായ മറുപടിയും നൽകി. ‘ശ്രീനാഥിനെയും ഷൈനിനെയും കുറിച്ച് നല്ലതേ പറയാനുള്ളൂ എന്നും നമ്മൾ വളർത്തുന്ന മൃഗങ്ങളുടെ സ്വഭാവം നമ്മൾ തന്നെ നന്നായി അറിഞ്ഞിരുന്നാൽ ഒരു പ്രശ്‌നമില്ലെന്നുമായിരുന്നു സോഹന്റെ മറുപടി.

ഇരുവരുടെയും പൂർണമായ സഹകരണവും കഠിന പ്രയത്നവും കൊണ്ട് സിനിമ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ തീർക്കാൻ കഴിഞ്ഞു. നല്ലത് പറയാൻ വേണ്ടിയിട്ടാണെന്ന് ഇത് ചോദിച്ചതെന്ന് അറിയാമെന്നും സോഹൻ സീനുലാൽ പറഞ്ഞു. ‘‘ ഞാൻ തമാശ പറയുന്നതല്ല ഇവർ എല്ലാ രീതിയിലും എന്റെ കൂടെ സഹകരിച്ചത് കൊണ്ട് മാത്രമാണ് പറഞ്ഞ ഷെഡ്യൂളിന് ഒരു ദിവസം മുൻപ് ഈ സിനിമ പൂർത്തിയാക്കാൻ സാധിച്ചത്. ഈ സിനിമയിൽ അഭിനയിച്ച എല്ലാവരും തിരക്കുള്ള ആൾക്കാരാണ്. എങ്കിലും അവരുടെ പരിപൂർണമായ സഹകരണവും കഠിന പ്രയത്നവും ഉണ്ടായിരുന്നു. ഈ അവസരത്തിൽ ഷൈൻ ടോം ചാക്കോയോടും വിഷ്ണു ഉണ്ണികൃഷ്ണനോടും ശ്രീനാഥ്‌ ഭാസിയോടും ബാക്കി എല്ലാവരോടും നന്ദി പറയുന്നു ‘‘ – സോഹൻ സീനുലാൽ പറഞ്ഞു.

അതേസമയം, ഷൈന്റെ മറുപടിയും രസകരമായിരുന്നു. ‘‘ ഒരു നിർണായകമായ അവസരത്തിൽ ആണല്ലോ നിങ്ങൾ ഈ പടം ചെയ്യുന്നത്. കാരണം വിലക്ക് നേരിടുന്ന ശ്രീനാഥ്‌ ഭാസി, വളരെയധികം ചീത്തപ്പേര് നേരിട്ടുകൊണ്ടിരിക്കുന്ന ഞാൻ. പ്രാവിനെ വളർത്തുന്നതുപോലെ പുലിയെ വളർത്തിയാൽ ശരിയാകുമോ? എല്ലാവരും പ്രാവ് ആയതുകൊണ്ട് കാര്യമുണ്ടോ.?’’ – ഷൈൻ പറഞ്ഞു. ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻസീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാൻസ് പാർട്ടി. സോഹൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.

Gargi

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

6 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

7 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

8 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

10 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

11 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

12 hours ago