വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്

വലയസൂര്യഗ്രഹണം ഡിസം. 26 ന് കാലത്ത് 8.30ന് ദൃശ്യമാവുകയാണ്. . കാസര്‍ഗോഡും വയനാട്ടിലും ഇത് പൂര്‍ണ്ണമായും കാണാന്‍ കഴിയും. നിരവധി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രമേ ‍സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ കഴിയൂ. അതുകൊണ്ട് ഈ അസുലഭ നിമിഷങ്ങള്‍ നാം ശരിയായി ഉപയോഗിക്കണം സൗരയൂഥത്തിലെ ഒരു അസാധാരണ പ്രതിഭാസമാണിത്. ഈ പ്രകൃതി വിസ്മയത്തെ കേവല വിസ്മയമായിട്ടല്ല കാണേണ്ടത്. മറിച്ച് സൂക്ഷ്മതയിലേക്കുള്ള അന്വേഷണത്തിന്റെ ഉപകരണമായിട്ടാണ്. സൂക്ഷ്മവീക്ഷണത്തിലൂടെ മാത്രമേ നിഗൂഡതകളുടെ ചുരുളഴിയൂ. അപ്പോള്‍ അന്ധവിശ്വാസങ്ങള്‍ അകന്നുപോകും. അറിവിന്റെ അഭാവം കൊണ്ടോ പരിമിതി കൊണ്ടോ ആണ് അന്ധവിശ്വാസം ഉണ്ടാകുന്നത്. അറിവിലേക്കുള്ള പ്രയാണത്തിലൂടെ മാത്രമേ ഇവയെ കീഴടക്കാന്‍ കഴിയൂ. അന്വേഷണങ്ങളെല്ലാം ഈ ദിശയിലാകണം. സൂര്യഗ്രഹണത്തെ ഇത്തരത്തില്‍ കാണുവാന്‍ ചെറുവത്തൂരിലടക്കം വിദ്യാലയങ്ങള്‍ തയ്യാറായിരിക്കുന്നു.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യരശ്മി നേരിട്ട് ഭൂമിയില്‍‍ പതിക്കാതെ ചന്ദ്രനില്‍ പതിക്കും. അപ്പോഴുണ്ടാകുന്ന ചന്ദ്രന്റെ നിഴലാണ് ഭൂമിയില്‍ പതിക്കുക. അതാണ് ഇരുട്ട്. ഗ്രഹണത്തിന്റെ ശാസ്ത്രം ഇതാണ്. ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് 3,84,000 കി മീ അകലെയാണ്. പതിനഞ്ചുകോടി കി. മീ. അകലെയാണ് സൂര്യന്‍. ഇവ മൂന്നും വ്യത്യസ്ത രീതിയില്‍ ഒരേ രേഖയില്‍ എത്തിച്ചേരും. അതില്‍ ചന്ദ്രന്‍ മധ്യത്തില്‍ വരുമ്പോള്‍ സൂര്യഗ്രഹണവും ഭൂമി മധ്യത്തില്‍ വരുമ്പോള്‍ ചന്ദ്രഗ്രഹണവും ഉണ്ടാകുന്നു. ഈ സമയങ്ങളില്‍ തീക്ഷ്ണ സൂര്യപ്രകാശത്തിന്റെ അളവ് കുറയുമ്പോള്‍ സൗരാന്തരീക്ഷ പഠനം എളുപ്പമാകുന്നു. ഗ്രഹണസമയത്ത് സൂര്യന്റെ അന്തരീക്ഷത്തെ ആഴത്തില്‍ പഠിക്കുവാന്‍ സ്പെക്ട്രം പഠനരീതി ഉപയോഗിച്ചപ്പോള്‍ അതിലൊരു മഞ്ഞവര കണ്ടു. ഭൂമിയില്‍ ഈ നിറം സോഡിയത്തെ സൂചിപ്പിക്കുന്നു. പക്ഷെ ഭൂമിക്ക് പുറത്ത് ഈ രേഖ കണ്ടത് ശ്രദ്ധിക്കപ്പെട്ടു. ആ ശ്രദ്ധയും തുടരന്വേഷണവും എത്തിച്ചേര്‍ന്നത് ഹീലിയം എന്ന മൂലകത്തിലാണ്. സൂര്യന്റെ ഊര്‍ജ്ജ സ്രോതസ്സാണ് അത്. ഹീലിയം മൂലകം കണ്ടെത്തിയതിന്റെ കണ്ടെത്തിയതിന്റെ പശ്ചാത്തലം ഗ്രഹണമായിരുന്നു.

സാധാരണദിവസം തീക്ഷ്ണമായ പ്രഭയില്‍ സൂര്യന്റെ ഉപരിതലം മാത്രമാണ് കാണുവാന്‍ കഴിയുക. അപ്പോള്‍ സൗരാന്തരീക്ഷം നിരീക്ഷിക്കുവാന്‍ ബുദ്ധിമുട്ടാണ്. സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ തീക്ഷ്ണതക്കോ പ്രഭക്കോ ഒരു മാറ്റവും ഉണ്ടാവുന്നില്ല. പക്ഷെ നമ്മുടെ ഈ സമയത്ത് ചന്ദ്രന്‍ സൂര്യന്റെ തീക്ഷ്ണ പ്രഭയെ തടയുന്നതിനാല്‍ സൗരാന്തരീക്ഷം കൂടുതല്‍ വ്യക്തമായി കാണുവാന്‍ കഴിയും. പ്രകാശപൂരിതമായ പുറംപാളി (കൊറോണ)യും അന്തരീക്ഷവും അവിടെ നടക്കുന്ന പ്രതിഭാസങ്ങളും വ്യക്തമായി കാണുവാന്‍ കഴിയും. അങ്ങിനെയാണ് ഹീലിയത്തെ സൂര്യന്റെ കോമോസ്ഫിയറില്‍(അകംപാളി)നിന്ന് കണ്ടെത്തിയത്. ഗ്രഹണ സമയത്ത് സൂര്യാന്തരീക്ഷത്തിന്റെ പ്രത്യേകതകള്‍ പഠിക്കുവാന്‍ പറ്റുന്നതോടൊപ്പം സൂര്യന്റെ ചുറ്റുമുള്ള നക്ഷത്രങ്ങളേയും കാണാം. ടോറസ് നക്ഷത്രഗണങ്ങളെ അങ്ങിനെയാണ് കണ്ടെത്തിയത്. ഒരു പന്തീരാണ്ടില്‍ അല്പം സമയം മാത്രമേ നമുക്ക് ഈ കനകാവസരങ്ങള്‍ ലഭിക്കൂ. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം ശരിയാണെന്ന് തെളിയിച്ചതും സൂര്യഗ്രഹണത്തിലൂടെയാണ്.

വിസ്മയം മാത്രമല്ല ഗ്രഹണം പ്രകൃതിയൊരുക്കുന്ന പാഠപുസ്തകം കൂടിയാണ്. പഠിക്കാനൊരുങ്ങുക

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago