നല്ല മദ്യപാനിയാണ്! നന്ദമൂരിയെ കുറിച്ച് മരുമകൻ പറഞ്ഞ വാക്കുകൾ വൈറൽ 

Follow Us :

ബാലയ്യക്ക് മദ്യപാന ശീലമുണ്ടെന്ന് നടന്റെ മരുമകൻ ഭരത്പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, മാൻഷൻ ഹൗസ് എന്ന ബ്രാന്റാണ് അദ്ദേഹത്തിന് പ്രിയം. അദ്ദേഹം മാൻഷൻ ഹൗസ് വാങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെ കമ്പനിയുടെ സ്റ്റോക്ക് മാർക്കറ്റ് ഉയർന്നിട്ടുണ്ട്  ഭരത് പറയുന്നു.  ചൂടുവെള്ളത്തിൽ മിക്സ് ചെയ്താണോ ബാലയ്യ മദ്യപിക്കാറെന്നും മരുമകൻ പറയുന്നുണ്ട്. അദ്ദേഹത്തിന് ഒരു ബാ​ഗുണ്ട്. അതിൽ ചൂടുവെള്ളവും മരുന്നുകളുടെ കുപ്പിയും എപ്പോഴുമുണ്ടാകും. എവിടെ പോയാലും ഈ ബാ​ഗ് കൊണ്ട് പോകും.

ഇപ്പോൾ മരുമകന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയിൽ വളരെയധികം ചർച്ച ആകുകയാണ്. ഇത്തരം പ്രസ്താവനകൾ ആരാധകരെ മോശമായി സ്വാധീനീക്കുമെന്നാണ് വിമർശകരുടെ വാദം. താൻ മദ്യപിക്കാറുണ്ടെന്ന് ബാലയ്യയും മുൻപ് പല വേദികളിലും  പറഞ്ഞിട്ടുണ്ട്,

ബാലയ്യയെ എതിർക്കാനോ വിമർശിക്കാനോ സിനിമാ രം​ഗത്തുള്ളവർ   ആരും  തയ്യാറുമല്ല. സിനിമകൾക്ക് പുറമെ ഓഫ് സ്ക്രീനിലെ ബാലയ്യയുടെ പെരുമാറ്റങ്ങൾ  ചർച്ച ആയ വിഷയമാണ്. സ്റ്റാഫുകളോടും ആരാധകരോടും മോശമായി സംസാരിക്കുക, തല്ലുക തുടങ്ങിയ പ്രവൃത്തികളാണ് ഇതിന് കാരണം. നടിമാരോട് മോശമായി പെരുമാറിയെന്ന വിധത്തിൽ ഉള്ള സംസാരങ്ങളും തെലുങ്ക് സിനിമാ ലോകത്ത് ഉണ്ടായിട്ടുണ്ട്. നടിയോട് മോശമായി പെരുമാറിയെന്ന ആരോപണവും ബാലയ്യക്ക് നേരെ മുൻപ് വന്നിട്ടുണ്ട്. മകളുടെ പ്രായമുള്ള നായികമാർക്കൊപ്പമുള്ള ബാലയ്യയുടെ റൊമാന്റിക് സീനുകളും പലപ്പോഴും  വിമർശിക്കപ്പെടാറുണ്ട്. എന്നാൽ പക്ഷെ വയസ്സ് അറുപത് കഴിഞ്ഞിട്ടും ഇന്നും താരത്തിന് വൻ ജനപ്രീതി തന്നെയുണ്ട് തെലുങ്ക് സിനിമാ പ്രേക്ഷകർക്കിടയിൽ