ഞാൻ ഇങ്ങനെ ആകുവാനുള്ള കാരണം എന്റെ ഭർത്താവ് മാത്രമാണ്, വെളിപ്പെടുത്തി സോനാ നായർ!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സോനാ നായർ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം ടെലിവിഷൻ പരമ്പരയിലും തന്റെ കഴിവ് തെളിയിച്ചുവരുകയാണ്. സിനിമയും സീരിയലും ഒരുമിച്ചു കൊണ്ടുപോകുന്ന താരങ്ങളിൽ ഒരാൾ ആണ് സോനയും. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷം പങ്കുവെക്കുകയാണ് സോനാ നായർ.
താരം വിവാഹത്തിന് മുൻപ് തന്നെ സിനിമയിൽ എത്തിയെങ്കിലും മറ്റ് നടികളെ പോലെ വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും വിട്ട് നിന്നില്ല. ഒരുപക്ഷെ വിവാഹശേഷം ആകും സോനാ അഭിനയ രംഗത്ത് കൂടുതൽ സജീവമായത്. ഇതിന് തന്നെ സഹായിച്ചത് തന്റെ ഭർത്താവ് ആണെന്നാണ് സോനാ പറയുന്നത്. സോനയുടെ വാക്കുകൾ ഇങ്ങനെ, ആളുകൾ എന്നെ അറിഞ്ഞ് തുടങ്ങിയതു വിവാഹത്തിന് ശേഷമായിരുന്നു. കാരണം വിവാഹത്തിന് ശേഷം ആണ് എനിക്ക് മികച്ച അവസരങ്ങൾ ലഭിച്ചത്. എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭർത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ആകില്ലായിരുന്നു.
ഒരുപക്ഷെ മറ്റേതെങ്കിലും ജോലിക്ക് പോയോ അല്ലെങ്കിൽ സാദാ ഒരു വീട്ടമ്മയായോ ഞാൻ കാലം കഴിച്ചേനെ. ഇന്നെനിക്ക് അഭിനയലോകത്ത് എന്തെങ്കിലും ഒരു സ്ഥാനം ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ എന്റെ ഭർത്താവിന്റെ പിന്തുണ ഉള്ളത്കൊണ്ട് മാത്രം ആണ്. എന്റെ പ്രേക്ഷകരിലധികവും സ്ത്രീകളാണ്. സീരിയലുകൾ ചെയ്യുന്നതുകൊണ്ടാണ് എനിക്ക് സ്ത്രീ പ്രേക്ഷകരെ ലഭിച്ചത്. നമ്മൾ പുറത്തൊക്കെ പോകുമ്പോൾ നമ്മളെ കണ്ടിട്ട് അവർ ഓടി വരുകയും സെൽഫി എടുക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോൾ നമുക്കും ലഭിക്കുക വലിയ സന്തോഷം ആയിരിക്കും.
ഉയിരേ ആയിരുന്നു തമിഴിലെ എന്റെ ആദ്യ സീരിയൽ. ഇതിൽ അഭിനയിക്കാൻ തുടങ്ങിയതിനു ശേഷം എയർപോർട്ടിലു മറ്റും നിൽക്കുമ്പോൾ ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. ഇങ്ങനെ തിരിച്ചറിയുമ്പോഴും ഓടി വന്നു നമ്മളോട് വിശേഷങ്ങൾ ചോതിക്കുമ്പോഴുമെക്കെ എനിക്കും വലിയ സന്തോഷമാണ് കിട്ടുന്നത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago