ഞങ്ങൾ ജാതകം നോക്കി വിവാഹ൦ കഴിച്ചവരല്ല, പ്രണയത്തെ കുറിച്ചും, വിവാഹത്തെ കുറിച്ചും സോനാ നായരും,ഭർത്താവും 

Follow Us :

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് സോനാ നായർ, ഇപ്പോൾ നടിയും ഭർത്താവുമായ ഉദയൻ അമ്പാടിയും തങ്ങളുടെ പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ഞങ്ങൾ ജാതകം നോക്കി കല്യാണം കഴിച്ചവർ  അല്ലെന്നാണ് ഇരുവരും പറയുന്നത്.ഇദ്ദേഹം എന്റെ ഭർത്താവ് ആയതുകൊണ്ട് ആണ് എനിക്ക് ഇപ്പോഴും അഭിനയിക്കാൻ പറ്റുന്ന തരം സപ്പോർട്ട് ലഭിക്കുന്നത്. ഇ തൊക്കെ ഒരു നിയോഗം പോലെയാണ് കാണുന്നത്

സിനിമാക്കാരെ വിവാഹം ചെയ്യാൻ എന്റെ വീട്ടുകാർ സമ്മതിക്കില്ലായിരുന്നു സോനാ പറയുന്നു. ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിരുന്ന ഒരു വർക്കിൽ ഒരു ദിവസം ഷൂട്ടിങ്ങ് മുടങ്ങി. അന്നത്തെ ആ പരിപാടിയുടെ പ്രൊഡ്യൂസർ എന്നോട് വന്നിട്ട് പറഞ്ഞു പൈസ കുറച്ച് ഷോട്ടുണ്ട്. വണ്ടി പോയിട്ടുണ്ട്, നിങ്ങൾ ഇന്ന് സ്റ്റേ ചെയ്യണം എന്ന്. സോമൻ ചേട്ടൻ ഉദയാ ഇത് പറ്റിക്കൽ ആണ് ഞാൻ പോകുവാണ് എന്ന് പറഞ്ഞു. അന്ന് സോനയും അവരുടെ അച്ഛനുമുണ്ട്

അച്ഛൻ വന്നിട്ട് എന്നോട് പോകുവാണോ എന്ന് ചോദിച്ചു. ഞാൻ അതെയെന്ന് പറഞ്ഞപ്പോഴേക്കും കാശുമായി വണ്ടി എത്തിയിരുന്നു. ഷൂട്ട് മുടങ്ങില്ല എന്ന അറിയിപ്പും കിട്ടി. അടുത്ത ദിവസം ആയിരുന്നു ഷൂട്ട്. ഞാനും സോനയുടെ അച്ഛനും കൂടി ചീട്ടൊക്കെ കളിച്ചിരുന്നപ്പോൾ ആ ഫ്രയിലിമിലേക്ക് ഇടയ്ക്കിടെ ഇടയ്ക്കിടെ സോന കടന്നുവരും. ഞാൻ അമ്മായി അച്ഛനെ സാർ എന്നായിരുന്നു വിളിക്കുന്നത് അന്ന്. എന്നെയും തിരിച്ച് അദ്ദേഹം സാർ എന്നായിരുന്നു വിളിക്കുന്നത്.അന്ന അദ്ദേഹം എന്നോടെ എന്റെ വീട്ടുകാരെക്കുറിച്ചു ചോദിച്ചു, ഞാൻ തമാശയായി അദ്ദേഹത്തോട് ചോദിച്ചു കല്യാണം ആലോചിക്കാനാണോ എന്ന് അതായിരുന്നു തുടക്കം, അങ്ങനെയാണ് ഞങ്ങൾ പ്രണയത്തിൽ ആയത് പിന്നീട് വിവാഹം കഴിച്ചതും സോനയുടെ ഭർത്താവ് പറയുന്നു