അനിൽ കപൂറിന്റെ മകൾ എന്നതിലുപരി ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സോനം കപൂർ. ബോളിവുഡിലെ ഫാഷന്‍ ക്വീന്‍ എന്നറിയപ്പെടുന്ന നടിയുംകൂടിയാണ് താരം. ട്രെന്‍ഡിനൊപ്പം ശരിയായ സ്റ്റൈലുകള്‍ തിരഞ്ഞെടുത്ത് ഫാഷന്‍ ലോകത്തിന്റെ കയ്യടി വാങ്ങാറുള്ള താരമാണ് സോനം. സഹപ്രവര്‍ത്തകര്‍ തന്നെ സോനത്തിന്റെ ഈ കഴിവിനെക്കുറിച്ച് പലപ്പോഴും വാചാലരായിട്ടുണ്ട്. എന്നാലിപ്പോള്‍ അതേ ഫാഷന്‍ സെന്‍സ് തന്നെ താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ‘മലംഗ്’ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് എത്തിയപ്പോള്‍ സോനം ധരിച്ച വസ്ത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
ഡീപ്-വൈഡ് നെക്ക്ലൈനുമായി കറുപ്പ് നിറത്തിലെ വസ്ത്രമാണ് സോനം ധരിച്ചിരുന്നത്. സിംഗിള്‍ ഫ്രോക്ക് ആയിരുന്നെങ്കിലും സ്കേര്‍ട്ടും ടോപ്പും എന്ന ഫീല്‍ നല്കുന്ന നെറ്റ് ഭാഗമായിരുന്നു വസ്ത്രത്തിലെ ആകര്‍ഷണം. പിതാവ് അനില്‍ കപൂറിനൊപ്പമാണ് സോനം പ്രീമിയറിനായി എത്തിയത്. പരിപാടിയുടെ ചിത്രങ്ങള്‍ വൈറലായതിന് പിന്നാലെയാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
ഇത്തരം വസ്ത്രം ധരിച്ച് അച്ഛന് അരികില്‍ നില്‍ക്കുന്നത് അരോചകമായി തോന്നുന്നില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ സോനത്തിനെ അനുകൂലിച്ചും ചിലര്‍ കമന്റുകള്‍ കുറിച്ചിട്ടുണ്ട്. താരത്തെ കാണാന്‍ വളരെ മനോഹമായിട്ടുണ്ടെന്നും ബോളിവുഡിലെ ഫാഷന്‍ ക്വീന്‍ ആണ് സോനം എന്നുമെല്ലാമാണ് ഇവരുടെ പക്ഷം. അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…