കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ആണ് സോണിയ അഗര്‍വാള്‍ ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറുന്നത്. പിന്നീട് ഒരുപാട് സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ച് ഈ സുന്ദരി ആരാധകര്‍ക്ക് മുന്നില്‍ എത്തിയെങ്കിലും കുറച്ച് കാലമായി ഇവര്‍ സിനിമാ മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ ശക്തമായൊരു തിരിച്ചു വരവിനാണ് പ്രേക്ഷകര്‍ സാക്ഷിയായിരിക്കുന്നത്. ഗ്രാന്‍ഡ്മാ എന്ന ചിത്രത്തിലൂടെ ആണ് താരം തിരിച്ചുവരവ് നടത്തുന്നത്. എന്നാലിപ്പോള്‍ സിനിമയെ കുറിച്ച് സോണിയ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് സിനിമാ മേഖലയില്‍ തന്നെ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഷിജിന് ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ഒരു ഹൊറര്‍ സിനിമയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് താരം തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
സിനിമയുടെ ഷൂട്ടിംഗിനിടെ പ്രേതശല്യം അനുഭവപ്പെട്ട കഥയാണ് സോണിയ അഗര്‍വാള്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു പ്രസ് മീറ്റില്‍ വെച്ചാണ് ഇവര്‍ ഇത് തുറന്ന് പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”ഈ സിനിമയിലേക്ക് എന്നെ ക്ഷണിച്ച് എല്ലാവര്ക്കും ഒരുപാട് നന്ദി. വിമല രാമനോട് ആണ് പ്രത്യേകം നന്ദി പറയാനുള്ളത്. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ എന്റെ അനുഭവം തീര്‍ത്തും വ്യത്യസ്തം ആവുമായിരുന്നു. ഹൊറര്‍ സിനിമ ചിത്രീകരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ പോലും എനിക്ക് ഭയമായിരുന്നു. സെറ്റില്‍ എന്നെ കംഫര്‍ട്ടബിള്‍ ആക്കി നിര്‍ത്തിയത് അംഗങ്ങളാണ്. അവരോട് എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു” – ഇതായിരുന്നു സോണിയാ പറഞ്ഞ വാക്കുകള്‍. ഒരു ഹൊറര്‍ സിനിമ ആയിരുന്നു എങ്കിലും ഷൂട്ടിംഗ് ലൊക്കേഷന്‍ എല്ലാം ഞങ്ങള്‍ പരമാവധി ആസ്വദിച്ചു. സോണിയയും ഞാനും വര്‍ഷങ്ങള്‍ ആയിട്ടുള്ള സുഹൃത്തുക്കളാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ സിനിമ ഒരു റീയൂണിയന് പോലെ ആയിരുന്നു എന്നാണ് ചിത്രത്തെ കുറിച്ച് വിമലാ രാമന് പങ്കുവെച്ച അനുഭവം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…