കുഞ്ഞുറങ്ങുമ്പോൾ ആണ് അതിന് സമയം കണ്ടെത്താറുള്ളത്

ഏഷ്യാനെറ്റില്‍ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു രതീഷ് ഇപ്പോൾ സീരിയലിലെ തിരക്കുള്ള നായികയാണ്, നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെ സുപരിചിതയായ നടിയാണ് സോനു സതീഷ്. വില്ലത്തി വേഷത്തിൽ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്, സോനുവിന്റെ വില്ലത്തി വേഷം ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ സീ കേരളത്തിലെ സുമംഗലി ഭവയിൽ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു എത്തിയത്, വളരെ മികച്ച അഭിനയമാണ് സോനു അതിൽ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാൻ സോനുവിന് സാധിച്ചു. ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്.

അടുത്തിടെ ആണ് താരത്തിന് കുഞ്ഞു പിറന്നത്. അതോടെ കുഞ്ഞിന്റെ വിശേഷങ്ങൾ എല്ലാം സോനു മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കുഞ്ഞു ജനിച്ചതോടെ അഭിനയത്തിൽ നിന്നും നൃത്തത്തിൽ നിന്നും എല്ലാം ഇടവേള എടുത്തിരിക്കുകയാണ് താരം. എന്നാൽ ഇനി അഭിനയത്തിലേക്ക് മകൾ സ്കൂളിൽ പോകാറായിട്ടേ തിരിച്ച് വരവ് നടത്തു എന്നാണ് സോനു പറഞ്ഞിരിക്കുന്നത്. എന്നാൽ നൃത്തത്തിൽ പി എച്ച് ഡി എടുക്കുകയാണ് ഇപ്പോൾ താരം. ബയോ മാത്‍സ് എടുത്ത താരത്തിന് എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയിട്ടും അത് വേണ്ടെന്ന് വെച്ച് ആർട്സ് എടുത്തത് കലയോടുള്ള തന്റെ ഇഷ്ട്ടം കൊണ്ടാണ് എന്നും നൃത്തം ആണ് തനിക്ക് എല്ലാം എന്നുമാണ് സോനു പറയുന്നത്. തനിക്ക് വേണ്ട എല്ലാ പിന്തുണയും തന്നു തന്റെ കൂടെ നിന്നത് തന്റെ ‘അമ്മ ആണെന്നും ‘അമ്മ ഹോമിയോ ഡോക്ടറും അച്ഛൻ നേവി ഉദ്യോഗസ്ഥനും ആയിരുന്നു എന്നും താരം പറയുന്നു.

കൂടാതെ ഇന്ന് പല സ്ത്രീകളും കരുതുന്നത് വിവാഹം കഴിഞ്ഞു കുടുംബവും കുട്ടികളും ഒക്കെ ആയി കഴിഞ്ഞാൽ അവരുടെ കരിയർ അവിടെ തീർന്നു എന്നാണ്. എന്നാൽ കുടുംബത്തിനൊപ്പം തന്നെ കരിയറും മുന്നോട്ട് കൊണ്ട് പോകുന്നതാണ് ഏറ്റവും വല്യ കാര്യം. ഓരോ സ്ത്രീകൾക്കും അവരുടെ കരിയറിനെ കുറിച്ച് എന്തെക്കിലും ഒക്കെ സ്വപ്നം കാണും. എന്നാൽ പ്രസവിച്ചു എന്ന് പറഞ്ഞു സ്വപ്‌നങ്ങൾ ഒന്നും പറഞ്ഞു ആ സ്വപ്‌നങ്ങൾ ഒക്കെ മാറ്റിവെക്കേണ്ട കാര്യം ഇല്ല എന്നുമാണ് സോനു പറയുന്നത്. കുഞ്ഞു ഉറങ്ങുന്ന സമയത്ത് ആണ് താൻ പഠിക്കുന്നതും ഡാൻസ് പ്രാക്ടീസ് ചെയ്യുന്നതും ഒക്കെ എന്നുമാണ് താരം പറയുന്നത്.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago