സൂരജ് തിരിച്ചുവരുന്നു… സീരിയലിലൂടെ അല്ല!!… ഇതൊരു നിമിത്തമാണ്!

മലയാളി സീരിയല്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് സൂരജ്. ജനപ്രിയ പരമ്പരയായ പാടാത്ത പൈങ്കിളി എന്ന സീരിയലിലൂടെയാണ് സൂരജ് മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തിയത്. എന്നാല്‍ പെട്ടെന്നായിരുന്നു ആ സീരിയലില്‍ നിന്നുള്ള താരത്തിന്റെ പിന്മാറ്റം. ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് അഭിനയ മേഖലയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും സോഷ്യല്‍ മീഡിയ വഴി താരത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ വീണ്ടും അഭിനയ മേഖലയിലേക്ക് കടന്ന് വരുന്നു എന്നാണ് താരം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അത് സീരിയലിലൂടെ അല്ല എന്നാണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത്തവണ ആല്‍ബത്തിലൂടെയാണ് താന്‍ എത്തുന്നതെന്നും സൂരജ് പറയുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…കുറച്ചു നാളുകള്‍ക്കു ശേഷം എന്നിലെ അഭിനേതാവിനെ ഞാന്‍ വീണ്ടും നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ്. പക്ഷെ ഇക്കുറി അത് ഒരു ആല്‍ബത്തിലൂടെയാണെന്നു മാത്രം. ഒരു തികഞ്ഞ ദൈവ വിശ്വാസി എന്നൊന്നും എനിക്ക് എന്നേ വിശേഷിപ്പിക്കാന്‍ പറ്റില്ല. എന്നാല്‍ നിരീശ്വരവാദിയുമല്ല. എല്ലാ വര്‍ഷവും കൃത്യമായി ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കാറില്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തണമെന്ന് എന്റെ മനസ്സില്‍ ആഗ്രഹം ഉണ്ടായിരുന്നു. ആ സമയത്തു ഒരു നിമിത്തം പോലെയാകാം ഈ ആല്‍ബത്തിന്റെ കാര്യത്തിനായി ഇവര്‍ എന്നേ സമീപിച്ചതും. കോളേജ് കാലം മുതലേ ഇവരുടെ സ്വപ്‌നമായിരുന്നു ഈ ആല്‍ബം.

അത് എന്നിലൂടെ തന്നെ സാക്ഷാത്കരിക്കാന്‍ പറ്റിയത് മറ്റൊരു നിയോഗമായി ഞാനും കരുതുന്നു. ശബരിമലയില്‍ ചെന്ന് സാക്ഷാല്‍ സ്വാമി അയ്യപ്പന്റെ അനുഗ്രഹം വാങ്ങിയ ശേഷം, മനസ്സും ശരീരവും അയ്യപ്പനില്‍ മാത്രം ലയിച്ചുകൊണ്ടു ഞാന്‍ ഇതിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. അഭിനയം മറന്നു എന്നിലെ ഭക്തനെ ഞാന്‍ പോലുമറിയാതെ തൊട്ടുണര്‍ത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ ആല്‍ബത്തിന്റെ ചിത്രികരണവേളയിലുണ്ടായി തികച്ചും ഭക്തിസാന്ദ്രമാര്‍ന്ന ഈ സാഹചര്യങ്ങള്‍ ഒരുക്കിത്തന്ന പ്രിയ പാലക്കാട് പോത്തുണ്ടി നിവാസികള്‍ക്കും ഈ വേളയില്‍ അത്യധികം നന്ദി അറിയിക്കുന്നു. ഒപ്പം ഈ മണ്ഡലകാലത്തു നിങ്ങള്‍ക്കും ഭക്തിസാന്ദ്രമായ പുണ്യനിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഈ ആല്‍ബത്തിന് സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.ഈ തുടക്കത്തിനു നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്റെ കൂടെ വേണം എന്നാണ് സൂരജ് കുറിച്ചത്.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

11 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago