Film News

ആ മാറ്റം എനിക്ക് എന്നെത്തന്നെ തിരിച്ചു തന്നു!!! പുതിയ തീരുമാനവുമായി സൂരജ് സണ്‍

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള യുവതാരമാണ് സൂരജ് സണ്‍. പാടാത്ത പൈങ്കിളി സീരിയലിലെ ദേവയായിട്ടാണ് സൂരജിന്റെ മിനിസ്‌ക്രീന്‍ അരങ്ങേറ്റം. ആദ്യ സീരിയലിലൂടെ തന്നെ ശ്രദ്ധേയനായതോടെ സിനിമയിലേക്കും ചുവടുവച്ചിരിക്കുകയാണ് സൂരജ്. ഷാജൂണ്‍ കാര്യാല്‍ ഡയറക്റ്റ് ചെയ്ത’മൃദു ഭാവേ ദൃഢ കൃത്യേ’ എന്ന ചിത്രത്തിലൂടെ സിനിയിലും അരങ്ങേറ്റം കുറിച്ചിരുന്നു സൂരജ്.

ഇപ്പോഴിതാ താന്‍ ജീവിതത്തിലെടുത്ത പുതിയ തീരുമാനമാണ് താരം പങ്കുവച്ചിരിക്കുന്നത്. പൂര്‍ണ്ണമായി വെജിറ്റേറിയന്‍ ആയിരിക്കുന്നെന്നാണ് സൂരജ് പങ്കുവച്ചത്.

എല്ലാവര്‍ക്കും നമസ്‌കാരം. 30 വയസ് കഴിഞ്ഞാല്‍ ചില മാറ്റങ്ങള്‍ ജീവിതത്തില്‍ വേണമെന്നുള്ള തീരുമാനം എത്തിച്ചത് ഒരു പ്യുവര്‍ വെജിറ്ററിയന്‍ ജീവിതത്തിലേക്ക് ആയിരുന്നു. 45 ഓളം ദിവസം ഞാന്‍ പിന്നിട്ടിരിക്കുന്നു ഈ പുതിയ ലൈഫ്.

ഞാന്‍ ചിന്തിക്കാത്ത മാറ്റങ്ങള്‍ എന്റെ മനസ്സിനും ശരീരത്തിനും തന്നു കൊണ്ടിരിക്കുന്നു. ശരീരത്തിന്റെ ഉള്ളിലേക്കു പോകുന്ന ഭക്ഷണങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങി. ഒരു ഭക്ഷണപ്രിയനായ ഞാന്‍ ഇങ്ങനെ ഒരു മാറ്റം കൊണ്ടുവന്നപ്പോള്‍ എനിക്ക് എന്നെത്തന്നെ തിരിച്ചു കിട്ടിയ ഫീല്‍’ എന്നാണ് നടന്‍ പറയുന്നത്. നിരവധിപ്പേരാണ് താരത്തിനെ പിന്തുണച്ച് എത്തുന്നത്.

Anu