‘സ്ത്രീ’..! ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉണ്ടാക്കാനും കൈയ്യടി വാങ്ങാനും കൈ ഒടിക്കാനും ഉപയോഗിക്കുന്ന വിഷയം!!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ നടനാണ് സൂരജ് സണ്‍. ഒരു അഭിനേതാവ് എന്നതിലുപരി തന്റെ മുന്നില്‍ വരുന്ന സാഹചര്യങ്ങളെ കുറിച്ചും തന്റെ അഭിനയ ജീവിതത്തെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയ വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തുന്ന വ്യക്തി കൂടിയാണ് സൂരജ്. തന്റെ കാഴ്ച്ചപ്പാടിലൂടെ താന്‍ ഗ്രഹിച്ച കാര്യങ്ങള്‍ സൂരജ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി എഴുത്തുകളിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച മറ്റൊരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്റെ മാത്രം കാഴ്ച്ചപ്പാട് എന്ന് കുറിച്ചുകൊണ്ടാണ് സൂരജ് ഇത് എഴുതി തുടങ്ങിയത്.

നല്ല കാര്യങ്ങളേക്കാള്‍ മനുഷ്യമനസ്സ് അറിയാന്‍ ആഗ്രഹിക്കുന്നതും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ചീത്ത കാര്യങ്ങള്‍ ആണ്, എന്നാണ് സൂരജിന്റെ കണ്ടെത്തല്‍. തന്നേയും കൂടെ കൂട്ടിയാണ് താരം കുറിപ്പില്‍ പറയുന്നത്. ന്യായത്തിന്റെ പക്ഷം ചേര്‍ന്ന് ഉറക്കെ സംസാരിച്ച് കൈയ്യടി നേടുന്നതിലാണ് കാര്യം എന്ന് തന്റെ പോസ്റ്റിലൂടെ സൂരജ് പറയുന്നു. അതേസമയം, ഇന്ന് സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം സ്ത്രീ എന്നതാണെന്നും സൂരജ് തന്റെ കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നു. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉണ്ടാക്കാനും കയ്യടി വാങ്ങാനും കൈ ഓടിക്കാനും ഉപയോഗിക്കുന്ന വിഷയമാണെന്ന് അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ ഫോളോവേഴ്‌സിനെ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന വിഷയം എന്ന് പറഞ്ഞ താരം സ്വയം വിലയിരുത്തല്‍ കൂടി നടത്തുന്നുണ്ട്..! ഞാന്‍ പറയുന്നതിലും തെറ്റുകള്‍ ഉണ്ടെന്ന് സ്വയം മനസ്സിലാക്കി. ഇപ്പോള്‍ ആ ബോധം മനസ്സില്‍ വച്ചുകൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നും താരം പറയുന്നു. നമ്മള്‍ എല്ലാവരും മനുഷ്യരാണ് തെറ്റുകള്‍ സംഭവിക്കും,

ആ തെറ്റുകളെ തിരുത്തി കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുക. അല്ലാതെ ചെയ്ത തെറ്റിനെ ന്യായീകരിക്കരുത് എന്നും സൂരജ് പറയുന്നു. അതേസമയം, സോഷ്യല്‍ മീഡിയകളിലെ കമന്റ് ബോക്‌സില്‍ ചോര തിളക്കുന്ന ചിലര്‍ സ്വന്തം ജീവിതത്തില്‍ സ്വന്തം സമൂഹത്തോട് അതിന്റെ ഒരംശം കാണിച്ചിരുന്നെങ്കില്‍ എന്ന് കൂടി താരം പറയുന്നു.

Rahul

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

11 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

26 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

34 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

37 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago