‘നീ ചെറിയ കുട്ടിയല്ലാതെയാവും മുന്‍പ് ഞാന്‍ നിന്നെ കുറച്ചുകൂടി സ്‌നേഹിച്ചോട്ടെ’ മകന് ആശംസകളുമായി സൗബിന്‍

സഹ സംവിധായകനായി എത്തി ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയിരിക്കുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ മകന്റെ പിറന്നാള്‍ ദിനത്തില്‍ പോസ്റ്റ് ഇട്ടിരിക്കുകയാണ് സൗബിന്‍. സൗബിന്‍ ഷാഹിറിന്റെ മകന്‍ ഒര്‍ഹാന്റെ മൂന്നാം ജന്മദിനമാണ് ഇന്ന്. മകന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സൗബിന്‍ ചിത്രങ്ങളും കുറിപ്പും പങ്കുവച്ചു.

”നീ ചെറിയ കുട്ടിയല്ലാതെയാവും മുന്‍പ് ഞാന്‍ നിന്നെ കുറച്ചു കൂടി സ്‌നേഹിച്ചോട്ടെ. എന്റെ ലിറ്റില്‍ മാന്‍. അബ്ബ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു,” എന്നാണ് സൗബിന്‍ കുറിച്ചത്. നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. 2017 ഡിസംബറിലായിരുന്നു സൗബിന്റെ വിവാഹം. 2019 മേയ് 10നാണ് സൗബിനും ഭാര്യ ജമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്.

സന്തോഷ് ശിവന്‍ ചിത്രം ‘ജാക്ക് ആന്‍ഡ് ജില്‍’, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ‘ജിന്ന്’ എന്നിവയാണ് സൗബിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. 2003 ല്‍ ക്രോണിക്ക് ബാച്ചിലര്‍ എന്ന സിനിമയില്‍ സംവിധായകന്‍ സിദ്ദിഖിന്റെ സഹായിയായിട്ടാണ് സൗബിന്‍ സിനിമയില്‍ തുടക്കം കുറിയ്ക്കുന്നത്. തുടര്‍ന്ന് ഫാസില്‍, റാഫി മെക്കാര്‍ട്ടിന്‍, പി സുകുമാര്‍, സന്തോഷ് ശിവന്‍, രാജീവ് രവി, അമല്‍ നീരദ് എന്നീ സംവിധായകരുടെയെല്ലാം സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.

2017 ല്‍ പറവ എന്ന സിനിമയ്ക്ക് കഥ,തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് സൗബിന്‍ സ്വതന്ത്ര സംവിധായകനായി. 2002 ല്‍ ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന സിനിമയില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് സൗബിന്‍ തന്റെ അഭിനയം തുടങ്ങുന്നത്. തുടര്‍ന്ന് ചെയ്ത സിനിമകളിലെല്ലാം ചെറിയ വേഷങ്ങളില്‍ അഭിനയിച്ച സൗബിന് ഒരു വഴിത്തിരിവായത് 2015 ല്‍ ഇറങ്ങിയ പ്രേമം സിനിമയിലെ പി ടി ടീച്ചറുടെ വേഷമായിരുന്നു.

തുടര്‍ന്ന് മഹേഷിന്റെ പ്രതികാരം, കമ്മട്ടിപ്പാടം, മായനദി, കുംബളങ്ങി നൈറ്റ്‌സ്.. എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2018 ല്‍ ഇറങ്ങിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയില്‍ നായകനായി അഭിനയിച്ചു. അതിനുശേഷം ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ver 5.25, വികൃതി, അമ്പിളി.. എന്നീ സിനിമകളിലും സൗബിന്‍ നായകനായി. ഈയടുത്ത് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിലും സൗബിന്‍ മികച്ച ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.

Gargi

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

7 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

9 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

9 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

9 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

9 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

10 hours ago