Film News

അമ്മയുടെ സഹോദരനുമായിട്ടായിരുന്നു അന്ന് സൗന്ദര്യയുടെ പ്രണയം, നിർമ്മല

രണ്ട് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിൽ പോലും മലയാളികൾ എന്നും ഓർത്തിരിക്കുന്ന നടിയാണ് സൗന്ദര്യ. തെലുഗുവിലും തമിഴിലുമായിരുന്നു സൗന്ദര്യ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമയിലെ വലിയ ഒരു സാന്നിധ്യമായി മാറിയ സൗന്ദര്യയെ കാത്തിരുന്നത് വലിയ ഒരു ദുരന്തമായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് നടി മരിക്കുമ്പോള്‍ വെറും 27 വയസു മാത്രമാണ് ഉണ്ടായിരുന്നത്. സൗന്ദര്യയെക്കുറിച്ച് പഴയകാല വെണ്ണിര നിര്‍മല പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. സൗന്ദ്യര്യയുടെ ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ നിര്‍മല അവരുടെ പ്രണയത്തെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും പറഞ്ഞു. ഒരു തെലുഗു യൂട്യൂബ് ചാനലിന് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ജയം മനദേര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ പോയിരുന്നു. ഷൂട്ടിംഗ് സമയത്ത് തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും നിര്‍മല പറയുന്നു.

ആ സമയത്ത് സൗന്ദര്യ ആരെയോ ഇഷ്ടപ്പെട്ടിരുന്നെന്ന് തനിക്ക് മനസിലായി. സൗന്ദര്യയുടെ അമ്മ അന്ന് കൂടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ താനുമായി അവര്‍ നല്ല സൗഹൃദത്തിലായിരുന്നു എന്നാണ് നിര്‍മല പറയുന്നത്. ആ സമയത്ത് നടി സ്‌നേഹിതനേ എന്ന ഗാനം ഇടയ്ക്കിടക്ക് പാടി നടക്കുമായിരുന്നു എന്ന് നിര്‍മല പറയുന്നു. നീ എന്തോ ഒളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നോട് അക്കാര്യം നടി തുറന്നു പറഞ്ഞു എന്നാണ് നിര്‍മല പറയുന്നത്. വളരെ സ്വീറ്റ് ആയ പെണ്‍കുട്ടിയാണ് സൗന്ദര്യ ചില സമയങ്ങളില്‍ തന്നെ അമ്മ എന്നും ചില സമയങ്ങളില്‍ ആന്റി എന്നുമാണ് വിളിക്കുക. ആദ്യം നടി സ്‌നേഹിതനേ, രഹസിയ സ്‌നേഹിതനേ എന്ന പാട്ട് പാടാന്‍ തുടങ്ങി. ആ സമയത്ത് താന്‍ പറഞ്ഞു, നിനക്ക് എന്തോ രഹസ്യമുണ്ടെന്ന്. അങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ തന്നോട് പങ്കുവെക്കാന്‍ സൗന്ദര്യ തുടങ്ങിയത്. ഒത്തിരി സ്വപ്‌നങ്ങള്‍ ഉള്ള പെണ്‍കുട്ടിയായിരുന്നു, സൗന്ദര്യ എന്ന്’ നിര്‍മല പറഞ്ഞു. എനിക്ക് ഇങ്ങനെ ജീവീക്കണം, ഇത്ര കുട്ടികള്‍ വേണം എന്നൊക്കെ നടി പറയുമായിരുന്നു. ആ ആക്‌സിഡന്റ് സംഭവിക്കുന്ന സമയത്തും സൗന്ദര്യ ഗര്‍ഭിണിയായിരുന്നു എന്ന് കേട്ടിട്ടുണ്ടെന്നും നിര്‍മല പറഞ്ഞു.

soundarya life story

പക്ഷെ അന്നത്തെ സൗന്ദര്യയുടെ പ്രണയം അത് അമ്മയുടെ സഹോദരനോടായിരുന്നു. അത് പുറത്ത് നിന്ന് ആരോടും ആയിരുന്നില്ലെന്നും നിര്‍മല പറയുന്നു. അതേസമയം ഒരുകാലത്ത് സൗന്ദര്യയും സിനിമയില്‍ നിന്ന് തന്നെ ഉള്ള ചില നടന്മാരുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ വന്നിരുന്നു. അക്കാലങ്ങളില്‍ സൗന്ദര്യയ്‌ക്കൊപ്പം ഏറ്റവും നല്ല ജോടികളായി അഭിനയിച്ചത് വെങ്കിടേഷും ജഗപതി ബാബുവുമായിരുന്നു. ഒത്തിരി സിനിമകള്‍ ചെയ്തിരുന്നതിനാല്‍ വെങ്കിടേഷുമായി നടി പ്രണയത്തിലായെന്ന് ആദ്യം ഗോസിപ്പുകള്‍ വന്നു. പിന്നീട് ജഗപതി ബാബുവിന്റെയും പേര് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒന്നും തന്നെയില്ലെന്ന് ജഗപതി ബാബു തന്നെ തുറന്നു പറഞ്ഞിരുന്നു. അതേസമയം തെലുങ്ക് സിനിമാ ലോകത്ത് സൗന്ദര്യത്തിന്റെ കാര്യത്തിൽ നടി സാവിത്രിക്ക് ശേഷം സൗന്ദര്യയാണ് എന്നായിരുന്നു പൊതുവേ പറയാറ്.

നടി അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും വേറിട്ട് നിന്നിരുന്നു. കര്‍ണാടകയില്‍ ബംഗളൂരുവില്‍ ജനിച്ച സൗന്ദര്യ കന്നട സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. ബാ നന്ന പ്രീതിസു എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. നടി വിവാഹം കഴിച്ചത് സിനിമയില്‍ നിന്നുള്ള വ്യക്തിയെ ആയിരുന്നില്ല. സോഫ്റ്റ് എഞ്ചിനീയര്‍ ആയ രഘുവിനെയായിരുന്നു. എംബിബിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന സൗന്ദര്യ ബംഗളൂരുവില്‍ ആദ്യത്തെ വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ പഠനം ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നു. 1992ല്‍ സിനിമയിലേക്കെത്തിയ സൗന്ദര്യ 2003ലാണ് വിവാഹിതയാകുന്നത്. തുടര്‍ന്ന് 2004ല്‍ അപകടത്തില്‍ മരണപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിയെ പിന്തുണയ്ക്കുന്നതിനായി ബെംഗളൂരുവില്‍ നിന്ന് തെലങ്കാനയിലെ കരിംനഗറിലേക്ക് പോകുന്നതിനിടെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നാണ് സൗന്ദര്യ മരിച്ചത്. സഹോദരന്‍ അമര്‍നാഥും സൗന്ദര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും മരിച്ചിരുന്നു. സൗന്ദര്യ അപകടത്തില്‍ മരിക്കുന്ന സമയത്ത് ഗര്‍ഭിണിയായിരുന്നു എന്ന് പറയപ്പെടുന്നു.

Devika Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago