‘പഠാന്‍ കണ്ടു…. കാശു പോയതില്‍ വിഷമം ഇല്ല പക്ഷെ സമയം, അത് ഇനി തിരിച്ചു കിട്ടില്ലല്ലോ’

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പഠാന്‍ കണ്ടു…. കാശു പോയതില്‍ വിഷമം ഇല്ല പക്ഷെ സമയം, അത് ഇനി തിരിച്ചു കിട്ടില്ലല്ലോ’ സോവിന്‍ സോമരാജ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

പഠാന്‍ കണ്ടു …. കാശു പോയതില്‍ വിഷമം ഇല്ല പക്ഷെ സമയം , അത് ഇനി തിരിച്ചു കിട്ടില്ലല്ലോ . ഇത്രയും ബുദ്ധിയില്ലാത്ത ഒരു നായകനായ ഏജന്റിനെ ഇനിയും ഒരു സിനിമയിലും കാണാന്‍ ഇടവരുത്താതെ ഇരിക്കട്ടെ. പ്രതി നായകന്റ്റെ ഗ്രൂപ്പില്‍ പെട്ട നായികയെ ചുരുങ്ങിയ സമയം കൊണ്ട് വിശ്വസിക്കുകയും , പിന്നെ അവള്‍ ചതിക്കുകയും ചെയ്യുന്നു . ആ ചതിയുടെ ഫലമായി വലിയ ഒരു ദുരന്തം സംഭവിക്കാന്‍ പോകുകയും നായകന്‍ അതില്‍ നിന്ന് ഭാരതത്തെ രക്ഷിക്കുകയും ചെയ്യുന്നു . ഭാരതത്തിന്റ്റെ ഒരു ഏജന്റ്‌റ് ആകുമ്പോള്‍ മിനിമം കോമ്മണ്‍സെന്‍സ് യെങ്കിലും വേണ്ടേ. പിന്നെ സല്‍മാന്‍ഖാന്‍ ഒക്കെ വന്നു എന്തോ വെറുപ്പിക്കാലാ കാണിക്കുന്നത് . ഈ ജേര്‍ണരില്‍ വന്ന തമിഴ് പടം വിക്രത്തെക്കാലും വലിയ വെറുപ്പിക്കല്‍ . പടം കണ്ടു മടങ്ങുമ്പോള്‍ എന്തെങ്കിലും മനസ്സില്‍ തങ്ങിയൊന്നു ചോദിച്ചാല്‍ നായികയുടെ കോണകത്തിന്റ്റെ കളറുകള്‍ മാത്രമെന്ന് വേണേല്‍ പറയാം. നായകന്റ്റെ മേലുദ്യോഗസ്ഥയായ അമ്മച്ചി ചിക്കന്‍ പോക്‌സ് വന്നതുകൊണ്ട് അത്മഹത്യ ചെയ്തത് നന്നായി . അല്ലെങ്കില്‍ ഇതുപോലുള്ള raw agenttumare അവര്‍ ഇനിയും ഇറക്കിവിടും . പിന്നെ സിദ്ധാര്‍ഥ് ആനന്ദ് വാര്‍ എന്ന വെറുപ്പിക്കലിന് ശേഷം പത്താന്‍ , ഇനി അടുത്ത് കൊണ്ട് വരുന്നുണ്ട് ഫൈറ്റര്‍ .
ഇതിലെ ഇന്‍ട്രോ ഫൈറ്റ് ലെ ഹെലികോപ്റ്റര്‍ സീന്‍ മുതല്‍ ക്ലൈമാക്‌സ് പറക്കുന്ന ചിറകുകള്‍ ഉള്ള സീന്‍ വരെ എന്ത് കോപ്രായമാണ് കാണിച്ചു വെച്ചിരിക്കുന്നത് , പക്ഷെ പടം 1000 കോടി അടിക്കാന്‍ പോകുന്നുവെന്ന്…
വ്യക്തിപരമായി പറഞ്ഞാല്‍ 2 .30 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്നോട് തന്നെ വെറുപ്പ് തോന്നി പോയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്‌സ് ഒരുക്കുന്ന ചിത്രമാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തിന് ശേഷം ഷാരുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.

Gargi

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago