പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും. റീല്‍സിലൂടെയും വീഡിയോകളിലൂടെയും സൗഭാഗ്യയും അര്‍ജുനും സൗഭാഗ്യയുടെ അമ്മ താരാ കല്യാണുമൊക്കെ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. മകള്‍ സുദര്ശനയ്ക്കൊപ്പമുള്ള വീഡിയോകളും വൈറലാകാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു അര്‍ജുനും സൗഭാഗ്യയും വിവാഹിതരായത്.
ഫ്ളവേഴ്സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അര്ജുന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയത്. കുറച്ചു കാലം മാത്രമേ ചക്കപ്പഴത്തില്‍ അഭിനയിച്ചുള്ളൂവെങ്കിലും നിരവധി ആരാധകരെയാണ് ഇതിലൂടെ താരത്തിന് ലഭിച്ചത്. ഇപ്പോഴിതാ മകള്‍ സുദര്‍ശന കൂടി ജീവിതത്തിലേക്ക് എത്തിയപ്പോഴുണ്ടായ മാറ്റങ്ങളെക്കുറിച്ചും തങ്ങളുടെ പ്രണയത്തെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സൗഭാഗ്യയും അര്‍ജുനും.
ചെറുപ്പം മുതല്‍ തങ്ങള്‍ പരിചയക്കാരായിരുന്നുവെന്നും പക്ഷേ അപ്പോഴൊന്നും പ്രണയമുണ്ടായിരുന്നില്ലെന്നും സൗഭാഗ്യ പറയുന്നു. ‘മുന്‍പുണ്ടായിരുന്ന പ്രണയങ്ങളെല്ലാം പൊട്ടുമ്പോള്‍ അര്ജുന് അമ്മയുടെ അടുത്ത് വന്നിരുന്ന് കരയുമായിരുന്നു. അപ്പോള്‍ ഞാന്‍ പറയുമായിരുന്നു, ചേട്ട കളഞ്ഞിട്ട് പോ ചേട്ട എന്നൊക്കെ’ എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. തന്റെ മുന്നില്‍ വച്ച് എത്ര പ്രാവശ്യം അര്‍ജുന്റെ പ്രണയം പൊട്ടുന്നത് കണ്ടിട്ടുണ്ടെന്നും ആ വ്യക്തി ചേട്ടന് മാച്ചല്ല എന്ന് തോന്നിയിട്ടുണ്ടെന്നും തനിക്ക് തൊട്ടുമുന്‍പ് ചേട്ടനുണ്ടായിരുന്ന ഗേള്‍ഫ്രണ്ട് നല്ല മാച്ചായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യയെ കെട്ടാന്‍ ആ ഗേള്‍ഫ്രണ്ടാണ് പറഞ്ഞതെന്നാണ് അര്ജുന് പറയുന്നത്.
പെണ്‍കുട്ടികളോട് തനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നുവെന്ന് അര്ജുന് പറയുന്നു. ‘പെണ്‍കുട്ടികളെ വളര്‍ത്താന്‍ എനിക്ക് എന്റേതായ ചില ധാരണകളൊക്കെ ഉണ്ട്. ആണ്‍കുട്ടി ആയിരുന്നെങ്കില്‍ കേശവ് എന്ന് പേരിടണമെന്നായിരുന്നു ആഗ്രഹം’ അര്ജുന് പറഞ്ഞു. കല്യാണത്തിന് മുന്‍പ് തന്നെ പെണ്‍കുട്ടി വേണമെന്നായിരുന്നു ആഗ്രഹമെന്നും മീനാക്ഷി അര്ജുന് ശേഖര്‍ എന്ന് പേരിടണമെന്നായിരുന്നു കരുതിയിരുന്നതെന്നും സൗഭാഗ്യ വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ മകള്‍ക്ക് സുദര്‍ശന എന്ന പേരിടാനുള്ള കാരണവും സൗഭാഗ്യ വ്യക്തമാക്കി. എസ് അക്ഷരത്തില്‍ തുടങ്ങുന്ന പേരിടണമെന്ന് മുത്തശി പറഞ്ഞതു കൊണ്ടാണ് സുദര്‍ശന എന്ന പേരിട്ടത്. എസ് അക്ഷരത്തില്‍ തുടങ്ങുന്ന പേരിടുന്നത് അര്ജുന് നല്ലതായിരിക്കുമെന്നും മുത്തശി പറഞ്ഞിരുന്നു. പെണ്കുട്ടിയായിരക്കണമെന്ന് പ്രാര്‍ത്ഥിക്കുമായിരുന്നുവെന്നും സൗഭാഗ്യ പറഞ്ഞു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…