“ആ കാരണം കൊണ്ട് എന്നേയും തിലകന്‍ ചേട്ടനേയും അമ്മയില്‍ നിന്ന് പുറത്താക്കി”..! സ്ഫടികം ജോര്‍ജ്

മലയാള സിനിമയില്‍ പകരം വെയ്ക്കാനില്ലാത്ത നടനായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ വിയോഗം ഇന്നും ആരാധകര്‍ക്ക് മുന്‍പില്‍ ഒരു തീരാ നഷ്ടം തന്നെയാണ്. ഇപ്പോഴിതാ തിലകനേയും തന്നേയും അമ്മ എന്ന താരസംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണം എന്തായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് സ്ഫടികം ജോര്‍ജ്. അതാണ് സിനിമാ മേഖലയില്‍ എത്തിയതില്‍ പിന്നെ തന്നെ വിഷമിപ്പിച്ച ഏറ്റവും വലിയ കാര്യം എന്നും അദ്ദേഹം പറയുന്നു.

രണ്ട് വര്‍ഷത്തോളമാണ് ഇദ്ദേഹത്തെ അമ്മയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. അതിന് കാരണമായി സ്ഫടികം ജോര്‍ജ് പറയുന്നത് ഇതാണ്…സിനിമയില്‍ എത്തിയിട്ട് മുപ്പത് വര്‍ഷത്തിന്റെ അടുത്തായി. ഇത്രയും കാലത്തിന് ഇടയ്ക്ക് മോശം അനുഭവങ്ങളും വിഷമം തോന്നിയ സാഹചര്യങ്ങളും കുറവാണ്. എന്നാല്‍ അമ്മ സംഘടനയില്‍ നിന്നും രണ്ടര വര്‍ഷത്തോളം മാറ്റി നിര്‍ത്തിയതാണ് മനസിന് വിഷമം തോന്നിയത്.

അമ്മയില്‍ നിന്നും ഒരു രണ്ടര വര്‍ഷം മാറ്റിനിര്‍ത്തിയ സമയമുണ്ടായിരുന്നു. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് തിലകന്‍ ചേട്ടനെയും എന്നേയുമൊക്കെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാലും ഞാന്‍ അതത്ര സീരിയസ് ആയി എടുത്തില്ല. ആ സമയത്ത് താന്‍ ബംഗ്ലൂരുവിലായിരുന്നു.

കുട്ടികള്‍ ബംഗ്ലൂരുവില്‍ പഠിക്കുന്നതു കൊണ്ട് താനും താമസം അങ്ങോട്ട് മാറ്റി. അതുകൊണ്ട് അത്ര വലിയ ഫീലിംഗ് ഉണ്ടായില്ല. മെയിന്‍ ലൈനില്‍ നിന്നും മാറ്റി നിര്‍ത്തുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാവും. പക്ഷേ ഇപ്പോള്‍ കുഴപ്പമില്ല. ഇപ്പോള്‍ അമ്മയില്‍ മെമ്പറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

 

Rahul

Recent Posts

ആ വാർത്ത അസത്യമാണ്! അന്നും ഇന്നും രജനിസാറിനോട് പറയാൻ ഒരു സ്ക്രിപ്റ്റ് കൈയിലുണ്ട്; അൽഫോൺസ് പുത്രൻ

സംവിധായകനായും, നടനായും തിളങ്ങിയ താരമാണ് അൽഫോൺസ് പുത്രൻ, ഇപ്പോൾ അൽഫോൺസ് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ…

2 hours ago

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

3 hours ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

4 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

4 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

4 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

5 hours ago