ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ’!! പുതിയ അപ്‌ഡേറ്റുമായി സംവിധായകന്‍ ഭദ്രന്‍

സ്ഫടികം സിനിമ റീമാസ്റ്ററിംഗ് ചെയ്ത് പുറത്തിറക്കും എന്ന വിവരം സംവിധായകന്‍ തന്നെ അറിയിച്ചതോടെ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന ഓരോ പുതിയ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് സംവിധായകന്‍ ഭദ്രന്‍ പുറത്ത് വിട്ടിരിക്കുന്നത്. സിനിമയുടെ 4 കെ അറ്റ്‌മോസ് ഫൈനല്‍ മിക്‌സിങ്ങ് പൂര്‍ത്തിയാക്കിയ വിവരമാണ് അദ്ദേഹം ഫേസ്ബുക്ക് വഴി എല്ലാവരുമായി പങ്കുവെയ്ക്കുന്നത്.

ആടുതോമയ്ക്ക് സര്‍വ്വമാന ‘പത്രാസോടെ’ dolby 4k atmos final mix പൂര്‍ത്തിയായിരിക്കുന്നു ……ആടുതോമയെ സ്‌നേഹിച്ച നിങ്ങള്‍ ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത് , ഇതിലെ ഓരോ ‘wow factors – ‘ എന്നാണ് അദ്ദേഹം കുറിച്ചത്.. ഇതോടൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. സ്ഫടികത്തിന്റെ 24ാം വാര്‍ഷിക വേളയിലായിരുന്നു സംവിധായകന്‍ ഭദ്രന്‍ ചിത്രം പുതിയ സാങ്കേതിക മികവില്‍ എത്തുന്നുവെന്ന് അറിയിച്ചത്. സിനിമയ്ക്ക്് വേണ്ടിയുള്ള പുതിയ വര്‍ക്കുകളെല്ലാം പൂര്‍ത്തിയാക്കി എത്രയും വേഗം തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് സംവിധായകന്‍ സിനിമയെ കുറിച്ചുള്ള യഥാര്‍ത്ഥ്യം പുറത്ത് വിട്ടത്. 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ തിയറ്ററുകളില്‍

സ്ഫടികം പ്രദര്‍ശനത്തിന് എത്തിക്കുമെന്ന് ഭദ്രന്‍ അറിയിക്കുകയായിരുന്നു. മലയാളി ഇത്രയേറെ ആഘോഷമാക്കിയ വേറെ ഒരു സിനിമയും നായകനും ഉണ്ടോ.. ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നാണ് സ്ഫടികത്തിന്റെ റീമാസ്റ്ററിംഗ് വേര്‍ഷന്‍ കാത്തിരിക്കുന്ന ആരാധകര്‍ പറയുന്നത്.

Sreekumar

Recent Posts

ആ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍, നിങ്ങള്‍ ദിലീപേട്ടനോട് പരസ്യമായി മാപ്പ് പറയും- അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 വിന്നറായി ജനപ്രിയനായ സംവിധായകനാണ് അഖില്‍ മാരാര്‍. ഷോയിലൂടെയാണ് അഖില്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.…

10 hours ago

രാത്രി, മഴ, ഒറ്റപ്പെട്ട പ്രദേശം!! ഗര്‍ഭിണിയായ ഭാര്യയുമായി റോഡില്‍ കുടുങ്ങി അഷ്‌ക്കര്‍, കാരുണ്യ ഹസ്തവുമായി ഗോകുല്‍

കേരളത്തിന്റെ മതസൗഹാര്‍ദ്ദത വിളിച്ചോതുന്ന മനോഹരമായൊരു പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ഉപാധികളില്ലാത്ത ഒരു സ്‌നേഹത്തിന്റെ, സഹാനുഭൂതിയുടെ കഥ അഷ്‌ക്കര്‍ സഅദി എന്ന…

12 hours ago

ഒരുപാട് നാളത്തെ ആഗ്രഹം…ശ്രീവിദ്യയായി ഒരുങ്ങി വീണാ നായര്‍!! കണ്ണുനിറഞ്ഞ് ആരാധകര്‍

മലയാള സിനിമയുടെ ശ്രീയായിരുന്നു നടി ശ്രീവിദ്യ. ശ്രീത്വം തുളുമ്പുന്ന മുഖവും അഭിനയത്തികവും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയാക്കി താരത്തിനെ മാറ്റി.…

12 hours ago

പോരാളി ഷാജി അന്യഗ്യഹ ജീവിയാണ്…ഒരിക്കലും കണ്ടുപിടിക്കാന്‍ പറ്റില്ല!! ഹരീഷ് പേരടി

സോഷ്യലിടത്തെ സിപിഎം അനുകൂല പ്രൊഫൈലായ പോരാളി ഷാജിയെ കുറിച്ച് സിപിഎം നേതാവ് എംവി ജയരാജന്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.…

12 hours ago

മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച്…

12 hours ago

ചൂടുള്ള ശരീരത്തിനായി മാത്രം ഒരു റിലേഷൻ ഷിപ്പ് ആവശ്യമില്ല! വിവാഹ മോചനത്തെ കുറിച്ചും; മംമ്ത  മോഹൻ ദാസ്

തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത മോഹൻദാസ്  സംസാരിച്ചി‌ട്ടുമുണ്ട്, ഇപ്പോൾ നടി തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് , പ്രജിത്…

13 hours ago