വിക്രാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ട്രെയിലർ റിലീസായി. മെഹ്റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ‘ഹൃദയം’, ‘ഖുഷി’ എന്നീ ചിത്രങ്ങളിൽ ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ഗുരു സോമസുന്ദരം ചിത്രത്തിൽ വില്ലനായി എത്തുന്നു. ഡെഫ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർണമായും പൂർത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കാണ് ചിത്രത്തിലെ അണിയറപ്രവർത്തകർ കടന്നിരിക്കുന്നത്. ഏറ്റവും ഒടുവിൽ റിലീസായ ടീസറിൽ പ്രണയവും ഇമോഷൻസും ചേർന്ന് ആക്ഷൻ രംഗങ്ങളോടെയാണ് ചിത്രം കാണുന്നത്. ക്യാമറാമാൻ അശോക് കുമാറിന്റെയും ഹിഷാം അബ്ദുൽ വഹാബിന്റെ ബാക്ഗ്രൗണ്ട് മ്യുസിക്കും ചിത്രത്തിന് ഹൈലൈറ്റായി മാറും. ചിത്രം നവംബർ 17ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും.
ഒരു മുഴുനീള ആക്ഷൻ ത്രില്ലറായി ചിത്രം മാറുകയും പ്രേക്ഷകർക്ക് ഏറ്റവും മികച്ച അനുഭവം നൽകാനുമാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്. നാസർ, സുഹാസിനി മണിരത്നം, വെണ്ണല കിഷോർ, സത്യ, ബ്രഹ്മാജി,ശ്രീകാന്ത് അയ്യങ്കാർ, ചമ്മക് ചന്ദ്ര, അന്നപൂർണമ്മ, രാജ രവീന്ദ്ര തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി ആർ ഒ – ശബരി
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…